ഉമ്മന്‍ചാണ്ടി- 9.98ലക്ഷം, മുനീര്‍ - 9.66 , നാലുവര്‍ഷത്തിനിടെ മന്ത്രിമാരുടെ ഫോണ്‍വിളിക്കായി ഖജനാവില്‍നിന്നു ചെലവഴിച്ചത് 1.18 കോടി രൂപ

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും ചേര്‍ന്നു കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഫോണ്‍വിളിക്കായി ഖജനാവില്‍നിന്നു ചെലവഴിച്ചത് 1.18 കോടി രൂപ. മന്ത്രിമാരുടെ ഓഫീസിലെയും വസതിയിലെയും മണ്ഡലത്തിലെയും ഫോണുകളില്‍ നിന്നും മൊബൈല്‍ഫോണുകളില്‍ നിന്നു വിളിച്ച തുകയാണിത്. പൊതുഭരണവകുപ്പിന്റെ കണക്കനുസരിച്ച് ഫോണ്‍ വിളിയില്‍ മുന്നില്‍ മുഖ്യമന്ത്രിയാണ്. 9.98ലക്ഷം രൂപയുടെ വിളിയാണ് അദ്ദേഹം നടത്തിയത്. ഓഫീസില്‍ നിന്നു 629372 രൂപയ്ക്കും വസതിയില്‍നിന്നു 303570 രൂപയ്ക്കും മണ്ഡലത്തിലെ ഫോണില്‍ നിന്നു 54101 രൂപയ്ക്കും മൊബൈല്‍ ഫോണില്‍ നിന്നു 11,864 രൂപയ്ക്കും വിളിച്ചു. സോളാര്‍ വിവാദത്തോടെ സ്വന്തമായി മൊബൈല്‍ ഫോണ്‍ വാങ്ങിയ ഉമ്മന്‍ചാണ്ടിയാണ് മറ്റു മന്ത്രിമാരെ അപേക്ഷിച്ച് ഏറ്റവും കുറച്ചു മൊബൈല്‍ ഉപയോഗിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ രണ്ടാമന്‍ സാമൂഹികക്ഷേമ മന്ത്രി ഡോ. എം.കെ മുനീറാണ്. 9.66 ലക്ഷമാണു മന്ത്രി കൈപ്പറ്റിയത്. ഓഫീസില്‍നിന്നു 4.60 ലക്ഷത്തിനും വസതിയിലെ ഫോണില്‍നിന്നു 3.95ലക്ഷത്തിനും മണ്ഡലത്തില്‍ അനുവദിച്ച ഫോണില്‍നിന്നു 75,422 രൂപയ്ക്കും മൊബൈല്‍ഫോണില്‍നിന്നു 35,529 രൂപയ്ക്കുമാണു മുനീര്‍ വിളിച്ചിരിക്കുന്നത്. 2.04 ലക്ഷത്തിനു മാത്രം വിളിച്ച് പട്ടികവര്‍ഗ ക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മിയാണ് ഇക്കാര്യത്തില്‍ ഏറ്റവും പിന്നിലുള്ളത്. മണ്ഡലത്തില്‍ അനുവദിച്ച ഫോണ്‍ വാങ്ങിക്കാതെ ഓഫീസില്‍നിന്നു 1.24 ലക്ഷത്തിനും വസതിയില്‍ 40,4844 രൂപയ്ക്കും മൊബൈല്‍ഫോണില്‍ നിന്നും38,944 രൂപയ്ക്കുമുള്ള വിളികളാണ് ജയലക്ഷ്മി നടത്തിയിരിക്കുന്നത്. ഫോണ്‍ വിളിയില്‍ മൂന്നാമന്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയാണ് 7.76 ലക്ഷം രൂപ.ഇതില്‍ 3.44 ലക്ഷം രൂപയും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനാണ് ഉപയോഗിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് 6.05 ലക്ഷത്തിന്റെയും റവന്യൂമന്ത്രി അടൂര്‍ പ്രകാശ് 5.10 ലക്ഷത്തിന്റെയും വിനോദസഞ്ചാര മന്ത്രി എ.പി അനില്‍ കുമാര്‍ 6.24 ലക്ഷത്തിന്റെയും ഫോണ്‍ വിളി നടത്തി. മറ്റുമന്ത്രിമാരുടെ ചെലവിങ്ങനെ: ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് 5.96 ലക്ഷം, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് 4.81ലക്ഷം, എക്‌സൈസ് മന്ത്രി കെ. ബാബു 2.42 ലക്ഷം, സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ 3.83 ലക്ഷം, പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് 6.45 ലക്ഷം, സാംസ്‌കാരികമന്ത്രി കെ.സി ജോസഫ് 4.45 ലക്ഷം, ജലവിഭവ മന്ത്രി പി.ജെ. ജോസഫ് 2.21 ലക്ഷം ധന മന്ത്രി കെ.എം. മാണി 6.10ലക്ഷ, ന്യൂനപക്ഷക്ഷേമ മന്ത്രി മഞ്ഞളാം കുഴി അലി 2.74 ലക്ഷം, കൃഷി മന്ത്രി കെ.പി. മോഹനന്‍ 5.80ലക്ഷം, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല 2.32 ലക്ഷം, തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ 5.20 ലക്ഷം, ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ 5.44 ലക്ഷം, ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍4.61 ലക്ഷം. മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് 2.40 ലക്ഷം രൂപയുടെയും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ 5.52 ലക്ഷം രൂപയുടെയും ഫോണ്‍ വിളിയും ഇക്കാലയളവില്‍ നടത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























