ജില്ലാ കോടതി പരിസരത്ത് കാമുകിയുടെ ഭര്‍ത്താവിന്റെ കുത്തേറ്റ യുവാവ് മരിച്ചു

കോഴിക്കോട് ജില്ലാ കോടതി പരിസരത്ത് കുത്തേറ്റ യുവാവ് മരിച്ചു. കാമുകിയുടെ ഭര്‍ത്താവിന്റെ കുത്തേറ്റ കോടഞ്ചേരി സ്വദേശി ജിന്‍േറായാണ് മരിച്ചത്. വയറിനു കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്ന ജിന്‍േറാ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോടഞ്ചേരി സ്വദേശി സുനില്‍ ജിന്‍ോയെയും കാമുകിയും സുനിലിന്റെ ഭാര്യയുമായ ബിന്ദുവിനെയും കോടതി പരിസരത്തു വെച്ച് കുത്തിയത്. കുത്തേറ്റ കാമുകന്‍ കോടഞ്ചേരി സ്വദേശി ജിന്‍േറായുടെ നില ഗുരുതരമാണ്. ആക്രമണം നടത്തിയ കോടഞ്ചേരി സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബ കോടതിയില്‍ കേസിനെത്തിയതായിരുന്നു ഇവര്‍ മൂവരും. കോടതിയില്‍ നിന്നിറങ്ങിയ ശേഷമാണ് ആക്രമണമുണ്ടായത്. ഭാര്യ ബിന്ദു, കാമുകന്‍ ജിന്‍േറാ എന്നിവരെയാണ് സുനില്‍ കുത്തി വീഴ്ത്തിയത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറില്‍ പലവട്ടം കുത്തേറ്റ ജിന്‍േറായുടെ നില ഗുരുതരമായിരുന്നു. കൈയ്ക്ക് കുത്തേറ്റ ബിന്ദുവിന്റെ ആരോഗ്യ നില തൃപ്തികരമാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. സുനിലിന്റ ഭാര്യയും രണ്ട് മക്കളുടെ അമ്മയുമായ ബിന്ദു ആറ് മാസം മുമ്പ് സ്വകാര്യ ബസ്സ് െ്രെഡവറായ ജിന്റോയ്‌ക്കൊപ്പം താമസം ആരംഭിക്കുകയായിരുന്നു. ഏഴും പതിമൂന്നും വയസ്സുള്ള ഇവരുടെ രണ്ട് ആണ്‍കുട്ടികള്‍ ഭര്‍ത്താവ് സുനിലിന് ഒപ്പമാണുണ്ടായിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ജിന്റോ സുനിലിന്റ വീട്ടിലെത്തി ഏഴ് വയസ്സുകാരന്‍ മകനെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.
മകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സുനില്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇടപെട്ടെങ്കിലും ബിന്ദു മകനെ വിട്ടുനല്‍കാന്‍ തയ്യാറായില്ല. ഇതോടെ നിരാശയിലായ സുനില്‍ ഇരുവരെയും വകവരുത്താന്‍ തീരുമാനിച്ചു. വിവാഹമോചനത്തിന് തയ്യാറെണെന്നും കോടതിയില്‍ വച്ച് സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്നും സുനില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബിന്ദുവും ജിന്‍േറായും കോടതിയിലെത്തിയത്.
മകനെ വിട്ടു കിട്ടണമെന്ന് സുനില്‍ കോടതിയില്‍ ആവശ്യപ്പെട്ടുവെങ്കിലും അതുണ്ടായില്ല. തുടര്‍ന്നാണ് നേരത്തെ കരുതിവെച്ച കത്തി ഉപയോഗിച്ച് ഇയാള്‍ ഇരുവരെയും ആക്രമിച്ചത്. സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വിശദമായ ചോദ്യം ചെയ്തതിനുശേഷം കോടതിയില്‍ ഹാജരാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























