നാല് തൂണുകള്‍, ഏഴ് പാപങ്ങള്‍, 35 സീറ്റ്... സ്വാമിയേ ശരണമയ്യപ്പാ വിളിച്ച് അയ്യന്റെ മണ്ണില്‍ പ്രധാനമന്ത്രിയുടെ ശരണം വിളി...

ശരണം വിളിച്ച് തന്റെ പ്രസംഗമാരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റാന്നിയിലെ വിജയ റാലിയെ അഭിസംബോധന ചെയ്തുള്ള പ്രസംഗമാണ് 'സ്വാമിയേ ശരണമയ്യപ്പാ' എന്ന് നാല് വട്ടം ശരണം വിളിച്ച് ആരംഭിച്ചത്. കവിയൂര്‍ ക്ഷേത്രം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രം, മലയാലപ്പുഴ ദേവീക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി ദുഃഖവെള്ളി ദിനത്തില്‍ ക്രിസ്തുവിന്റെ ത്യാഗത്തെയും സ്മരിച്ചു.
മാത്രമല്ല സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പാപങ്ങള്‍ ഒന്നൊന്നായി എടുത്ത് പറയാനും പ്രധാനമന്ത്രി മറന്നില്ല. തീര്‍ന്നില്ല മറുവശത്ത് ഒന്നുകില്‍ ഞങ്ങള്‍ ഭരിക്കും; അല്ലെങ്കില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുമെന്ന് പറഞ്ഞ് കെ. സുരേന്ദ്രന്‍ തകര്‍ത്ത് മുന്നേറുകയാണ്. ഒരു ഭരണത്തുടര്‍ച്ചയും ഉണ്ടാകില്ലെന്നും ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരളം ആര് ഭരിക്കണമെന്ന് എന്‍.ഡി.എ തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
നിര്‍ണായകമായ സാന്നിധ്യമായി കേരള നിയമസഭയില്‍ എന്‍.ഡി.എ ഉണ്ടാകും. പത്ത് മുപ്പത്തഞ്ച് സീറ്റുകിട്ടിയാല്‍ ഞങ്ങള്‍ ഭരണത്തിലെത്തും. പാലക്കാട് വിജയം ഉറപ്പിച്ച മട്ടാണ് ശ്രീധരന്‍. വികസനമാണ് രാഷ്ട്രീയം, ജനങ്ങളുടെ സ്നേഹം കൂടിയിട്ടേയുള്ളു; ജയം ഉറപ്പെന്ന് ശ്രീധരന്‍ പ്രായം വെറുമൊരു സംഖ്യ മാത്രമാണ് എന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ഇ ശ്രീധരനും പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ ആഞ്ഞടിക്കുകയാണ്.
പാലക്കാട്ടെ കനത്ത വേനല്‍ച്ചൂടിലും നിശ്ചയദാര്‍ഢ്യത്തോടെ പ്രചാരണ രംഗത്ത് സജീവമായ പ്രധാനമന്ത്രിയും ഇ ശ്രീധരനെയും കാണുമ്പോള്‍ ആരുമൊന്ന് ആശ്ചര്യപ്പെട്ടേക്കാം. ശ്രീധരന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളും മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമാണ്. വീടുകളും കടകളും വ്യാപാര സ്ഥാപനങ്ങളും കയറിയുള്ള വോട്ട് പിടിത്തമില്ല. കത്തിക്കയറിയുള്ള മൈതാനപ്രസംഗമില്ല.
വോട്ടറുടെ കണ്ണില്‍ പൊടിയിടുന്ന മോഹനവാഗ്ദാനങ്ങളില്ല. വിവിധ മേഖലകളിലെ സ്വീകരണ പരിപാടികളും ജനസഭകളും കേന്ദ്രീകരിച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണം. എന്നാല്‍, മണ്ഡലത്തില്‍ ഉടനീളം പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി വീടുകളിലും കടകളിലും കയറി പ്രചാരണം നടത്തുന്നുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു. തന്റെ പ്രായവും പാലക്കാട്ടെ അതികഠിനമായ ചൂടിന്റെയും സാഹചര്യത്തില്‍ ശ്രീധരന്‍ നേരിട്ടെത്തി വോട്ട് ചോദിക്കണമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ബി.ജെ.പിക്ക് അധികാരം ലഭിക്കുക എന്നത് സാധ്യമായ കാര്യമാണ്.
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരം പിടിച്ചെടുത്ത മാര്‍ഗം നോക്കൂ. തുടക്കത്തില്‍ അവര്‍ക്കവിടെ യാതൊരു സ്വാധീനവുമുണ്ടായിരുന്നില്ല. നേരേമറിച്ച് കേരളത്തില്‍ ബി.ജെ.പിക്ക് അതിനെക്കാള്‍ സ്വാധീനവും അടിത്തറയുമുണ്ട്. ഒറ്റരാത്രികൊണ്ട് ത്രിപുരയില്‍ ബി.ജെ.പി. അധികാരത്തിലെത്തി. ജനങ്ങള്‍ എല്‍.ഡി.എഫിനേയും യു.ഡി.എഫിനേയും മടുത്തതുകൊണ്ട് ഇത്തവണ കേരളത്തിലും വലിയൊരു മാറ്റം വരും.
രണ്ട് പാര്‍ട്ടികളിലുമുള്ള അഴിമതി കേസുകള്‍ ഇനിയും അടങ്ങിയിട്ടില്ല. ഇത്തരത്തിലുള്ള ഒരു സര്‍ക്കാര്‍ വേണോ അതോ പരിശുദ്ധമായ സര്‍ക്കാരാണോ വേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കും. അതുകൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ധാരാളം വോട്ടുകള്‍ ലഭിക്കും. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം കൃത്രിമമാണ്.
സംസ്ഥാനത്തിന് പുറത്തുള്ള ഏജന്‍സികളാണ് പല സര്‍വേകളും നടത്തുന്നത്. മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തില്‍ വളരെ കുറച്ച് പേരുടെ മാത്രം അഭിപ്രായം ശേഖരിച്ച് നടത്തുന്ന സര്‍വേ ഒരിക്കലും ശരിയാകില്ല.
അതുമാത്രമല്ല, ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷം കേരളത്തിലെ സാഹചര്യമെല്ലാം മാറിമറിഞ്ഞു. സര്‍വ്വേകളെല്ലാം ഇതിന് മുമ്പ് എടുത്തവയാണ്. അതുകൊണ്ടുതന്നെ താന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷമുള്ള മാറ്റത്തിന്റെ സ്വാധീനം സര്‍വ്വേകളില്‍ പ്രതിഫലിച്ചിട്ടില്ല.
https://www.facebook.com/Malayalivartha