ബെംഗളൂരുവില്‍ കാര്‍ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ 7 പേര്‍ മരിച്ചു

ബെംഗളൂരു ഹൊസ്‌കോട്ടയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് മലയാളി വിദ്യാര്‍ഥി ഉള്‍പ്പെടെ 7 പേര്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ മറ്റുവാഹനങ്ങളിലേക്ക് പാഞ്ഞുകയറിയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ മരിച്ചവരില്‍ 6 കാര്‍ യാത്രക്കാരും ഒരു ബൈക്ക് യാത്രക്കാരനും ഉള്‍പ്പെടുന്നു. കാറില്‍ യാത്ര ചെയ്ത യെലഹങ്ക ആര്‍വി കോളജിലെ പിയു വിദ്യാര്‍ഥികളായ മലയാളി അശ്വിന്‍ നായര്‍ (17), അര്‍ഹാന്‍ ഷെരീഫ് (17), അയാന്‍ അലി (17), ഭരത് (18), ഏഥന്‍ ജോര്‍ജ് (17), ഫര്‍ഹാന്‍ (17), ബൈക്ക് യാത്രക്കാരന്‍ ഗഗന്‍ (26) എന്നിവരാണു മരിച്ചത്.
സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡില്‍ ഹൊസ്‌കോട്ടെ–ദൊബാസ്‌പേട്ട് ഇടനാഴിയിലെ സത്യാവാരയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ ദേവനഹള്ളി ഭാഗത്തേയ്ക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട് മുന്നില്‍ പോയ ബൈക്കിനെ ഇടിച്ചിട്ടശേഷം ലോറിയുടെ പിന്നിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ലോറി സര്‍വീസ് റോഡിലേക്ക് മറിഞ്ഞു. ലോറിയുടെ ആക്‌സില്‍ ഉള്‍പ്പെടെ തെറിച്ചുപോയി. മൃതദേഹങ്ങള്‍ ഹോസ്‌കോട്ടെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























