വിജയ് പങ്കെടുത്ത രാഷ്ട്രീയ റാലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...

വിജയ് പങ്കെടുത്ത രാഷ്ട്രീയ റാലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മഹാരാഷ്ട്ര സ്വദേശിയും സേലത്ത് സ്ഥിരതാമസക്കാരനുമായ സൂരജ് (37) ആണ് മരിച്ചത്. വെള്ളിയാഴ്ച സേലത്ത് നടന്ന പാർട്ടിയുടെ ജില്ലാ ഭാരവാഹികളുടെ യോഗത്തിനിടെയാണ് സംഭവം നടന്നത്.
കടുത്ത ചൂടും നിർജ്ജലീകരണവുമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകളുള്ളത്.
നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്ന സൂരജ്, വിജയ്‌യെ കാണാനായി മണിക്കൂറുകളോളം വെയിലത്ത് നിൽക്കുകയായിരുന്നു.റാലി പന്തലിൽ വെച്ച് കുഴഞ്ഞുവീണ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ വർഷം വിജയിന്റെ കരൂർ റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിന് പിന്നാലെയാണിപ്പോൾ സേലത്തും മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മരണവാർത്തയ്ക്ക് പിന്നാലെ സംഭവസ്ഥലത്തെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ടിവികെ പ്രവർത്തകർ കൈയേറ്റത്തിന് മുതിർന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പരിക്കേറ്റ സൂരജിന് പ്രഥമശുശ്രൂഷ നൽകുന്നതിലും മറ്റും സംഘാടകർക്ക് വീഴ്ച പറ്റിയോ എന്നതടക്കം പൊലീസ് അന്വേഷിച്ചു വരുന്നു.
"https://www.facebook.com/Malayalivartha

























