'കലൈഞ്ജർ മഗളിർ ഉറിമൈ തൊഗൈ തിട്ടം" പദ്ധതി ... സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം ...

സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി. 'കലൈഞ്ജർ മഗളിർ ഉറിമൈ തൊഗൈ തിട്ടം" പദ്ധതി പ്രകാരമാണിത്. 1.31 കോടി സ്ത്രീകൾക്ക് ഇന്നലെ 5,000 രൂപ മുൻകൂറായി ലഭിച്ചു. തമിഴ്നാട്ടിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ട് എം.കെ. സ്റ്റാലിന്റെ 'ബീഹാർ മോഡൽ" കരുനീക്കം.
ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ 1,000 രൂപ ഓണറേറിയവും 2,000 രൂപയുടെ പ്രത്യേക വേനൽക്കാല പാക്കേജും ഉൾപ്പെടെയാണിത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തുക ഇരട്ടിയാക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിക്കുകയും ചെയ്തു. കുടുംബനാഥകൾക്ക് 6,550 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഇത്തവണ പൊങ്കൽ കിറ്റിനൊപ്പം 3,000 രൂപ വീതം 2,22,91,710 റേഷൻ കാർഡ് ഉടമകളായ സ്ത്രീകൾക്ക് നൽകിയിരുന്നു. ഇതു കൂടിയാകുമ്പോൾ സ്ത്രീകൾക്ക് സർക്കാരിൽ നിന്ന് ഒരു മാസം കിട്ടിയ തുക 8,000 ആകും.
സ്ത്രീ വോട്ടുകൾ സമാഹരിക്കുകയും അവരെ പ്രചാരകരാക്കി ഭൂരിപക്ഷം സീറ്റുകൾ നേടുകയുമാണ് ഡി.എം.കെയുടെ ലക്ഷ്യം. അണ്ണാ ഡി.എം.കെ, ടി.വി.കെ പാർട്ടികൾ ഇതിനെതിരെ രംഗത്തെത്തിയെങ്കിലും ഡി.എം.കെയെ പ്രതിരോധിക്കാൻ കഴിഞ്ഞിട്ടില്ല.
"
https://www.facebook.com/Malayalivartha

























