ഒല്ലൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ്സിൽ ചരക്കുലോറിയിടിച്ച് അഞ്ച് അയ്യപ്പഭക്തർക്ക് പരുക്ക്

ഒല്ലൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ്സിൽ ചരക്കുലോറിയിടിച്ച് അഞ്ച് അയ്യപ്പഭക്തർക്ക് പരുക്ക്. പരുക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. അയ്യപ്പഭക്തർ തമിഴ്നാട് ഈറോഡ് സ്വദേശികളാണ്. ശനിയാഴ്ച വെളുപ്പിന് 4.20-നായിരുന്നു അപകടം നടന്നത്.
പരിക്കേറ്റവർ തൃശ്ശൂർ ജില്ലാ ജനറലാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഒല്ലൂർ ആക്ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
"
https://www.facebook.com/Malayalivartha

























