Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ദേവസ്വം ബോർഡ് പ്രസിഡന്റ് സർക്കാരിനെ കാലുവാരി... കള്ളക്കണക്ക് എഴുതാൻ തയ്യാറല്ല...ഒറ്റപ്പെട്ട് വാസവൻ..

14 FEBRUARY 2026 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

 പിണറായി വിജയൻ സർക്കാർ അഭിമാനകരമായ തീരുമാനം എന്ന മട്ടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് അന്തസ്സോടെ പ്രഖ്യാപിച്ച കെ ജയകുമാർ സിപിഎം സർക്കാരിനെ പൂർണ്ണമായും കൈവിട്ട കാഴ്ചയാണ് കഴിഞ്ഞ ദിവസം കാണാതായത് . സ്പോൺസർമാർ വഴിയും അല്ലാതെയും പിരിഞ്ഞു കിട്ടിയ കോടികളുടെ കള്ളപ്പണത്തിന്റെ  കണക്ക് ദേവസ്വം ബോർഡ് നൽകണമെന്ന ദേവസമന്ത്രി വി എൻ വാസവന്റെ വാഭം  കെ ജയകുമാർ പൂർണമായും തള്ളി. ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തിരുന്ന് അവിഹിതമായ യാതൊന്നും ചെയ്യാനാവില്ലെന്ന നിലപാട്  ജയകുമാർ സ്വീകരിച്ചു . കള്ളക്കണക്കുകൾ എഴുതാനും കണക്കുകൾ പെരുപ്പിച്ചു കാണിക്കാനും തയ്യാറല്ലെന്ന്  അദ്ദേഹം അറിയിച്ചു. എപ്പോൾ വേണമെങ്കിലും ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ  ജയകുമാർ തയ്യാറാണ്. ജയകുമാറിന്റെ നീക്കങ്ങളിൽ സർക്കാരും സിപിഎമ്മും കടുത്ത അമർഷത്തിനും ആശയക്കുഴപ്പത്തിനും ആണ്.  ജയകുമാറിനെപ്പോലെ ഒരാളെ ദേവസ്വം ബോർഡിൽ നിയമിക്കേണ്ടത് ഉണ്ടോ എന്ന് ചോദിച്ച സിപിഎം നേതാക്കളാണ് ശരി എന്ന അവസ്ഥയിലാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത് 

 ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ജയകുമാറിനെ സംബന്ധിച്ചിടത്തോളം അഴിമതിയും സുജനപക്ഷപാതവും അദ്ദേഹം അംഗീകരിക്കുകയില്ല സ്പോൺസർമാരെ ചുറ്റിപ്പറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നടന്നിരുന്ന ചുറ്റിക്കളികളൊക്കെ ജയകുമാർ പ്രസിഡണ്ട് ആയതോടെ അവസാനിപ്പിച്ചു.  യഥാവിധി കാര്യങ്ങൾ നടന്നാൽ മതിയെന്ന നിർദ്ദേശമാണ് ഉയർന്ന ഉദ്യോഗസ്ഥർക്ക് അദ്ദേഹം നൽകിയിട്ടുള്ളത്. ബോർഡിലെ  രാഷ്ട്രീയ താൽപര്യങ്ങൾക്കൊന്നും അദ്ദേഹം യാതൊരു വിലയും കൽപ്പിക്കുന്നില്ല.  കൂടുതൽ കൈക്കൂലി കിട്ടുന്ന സ്ഥാനങ്ങളിലേക്കുള്ള ദേവസ്വം ബോർഡ് ജീവനക്കാരുടെ സ്ഥലം മാറ്റങ്ങൾക്കും വിലങ്ങ്  വീണു. നിയമത്തിന്റെ നൂലാമാലകൾക്കപ്പുറം യാതൊന്നുമില്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്.   ഇതിൽ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് എപ്രകാരം മുന്നോട്ട് പോകണം എന്നതിനെക്കുറിച്ച് യാതൊരു രൂപവുമില്ല. ജയകുമാറിന്റെ നീക്കങ്ങൾ സംബന്ധിച്ച് ദേവസ്വംബോർഡിലെ തല്പരകക്ഷികൾ മന്ത്രിക്കും സിപിഎമ്മിനും മുന്നിൽ നിരവധി പരാതികൾ അവതരിപ്പിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല. പ്രസിഡന്റിന്റെ സ്വതന്ത്രമായ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്ന രീതിയിലുള്ള ഇടപെടലുകൾ നടത്തരുതെന്നാണ് മുഖ്യമന്ത്രിയും സർക്കാരും രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.  അതുകൊണ്ടുതന്നെ മന്ത്രി വി എൻ വാസവന്റെ ആഗ്രഹങ്ങൾ ആഗ്രഹങ്ങളായി തന്നെ തുടരുമെന്ന കാര്യത്തിൽ സംശയമില്ല.

 

അയ്യപ്പ സംഗമത്തിന്റെ പൂർണ ചുമതല ദേവസ്വം ബോർഡിനാണെന്ന് മന്ത്രി വാസവൻ ആവർത്തിക്കുമ്പോഴും കെ ജയകുമാർ നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നത്.  സിപിഎം വൃത്തങ്ങൾ ഇതിനകം ജയകുമാറും ആയി കൂടിയാലോചനകൾ നടത്തിയിരുന്നു. അപ്പോഴും മനസ്സ് തുറക്കാൻ ജയകുമാർ തയ്യാറായില്ല.  മുൻ പ്രസിഡൻറ് പി എസ് പ്രശാന്തിന്റെ കാലത്ത് നടന്ന ക്രമക്കേടുകളുടെ പാപഭാരം താൻ ഏറ്റെടുക്കാൻ ഇല്ലെന്നാണ് ജയകുമാർ അടുത്ത നിലപാട്.  ദേവസ്വം ബോർഡിനുള്ളിലും ഇതേ ലൈനിലാണ് കാര്യങ്ങൾ നീങ്ങുന്നത്.  മുമ്പ് സിപിഎമ്മുകാരായിരുന്ന പല ഉദ്യോഗസ്ഥരും പൂർണമായി ജയകുമാറിന്റെ പക്ഷത്തേക്ക് ചേർന്നു കഴിഞ്ഞു.  നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് യാതൊരു സാധ്യതയുമില്ലെന്ന പ്രചരണം ശക്തമായതോടെ ദേവസ്വം ബോർഡിലും ഭരണമാറ്റത്തിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ഒരുക്കിയത് പശ്ചാത്തല സൗകര്യം മാത്രമെന്നാണ്   മന്ത്രി വിഎൻ വാസവൻ പറഞ്ഞത്. നാല് കോടി രൂപ സ്പോൺസർഷിപ്പ് വഴി കിട്ടിയെന്ന് അറിയാമെന്നും ബാക്കി കണക്ക് കൃത്യമായി പറയേണ്ടത് ദേവസ്വം ബോർഡാണ്, അയ്യപ്പസംഗമം കാരണമാണ് സ്വർണ്ണക്കൊള്ള പുറത്ത് വന്നത്. അയ്യപ്പസംഗമം പൊളിക്കാൻ ഗൂഢാലോചന നടത്തിയത് യുഡിഎഫാണ്. ശബരിമല സ്വർണ്ണക്കൊള്ള യുഡിഎഫിന് ബൂമറാങ് ആയെന്നും വിഎൻ വാസവൻ പറഞ്ഞു. അയ്യപ്പ സംഗമത്തിന്‍റെ കണക്ക് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. വരവ് ചെലവ് കണക്കുകളിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് ഓഡിറ്റ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. വിഷയത്തില്‍ ദേവസ്വം ബോർഡ് മറുപടി നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കൂടാതെ, ആഗോള അയപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്ക് സെറ്റിൽ ചെയ്യാൻ ഉണ്ടെന്നും സ്പോൺസർഷിപ്പിലൂടെ നാല് കോടി രൂപ കിട്ടിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ പറഞ്ഞു. ചെലവ് അതിനേക്കാൾ കൂടുതലാണെന്നുംഇത് പരിഹരിക്കുന്നതിന് വേണ്ടി ബോർഡ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്, കൂടുതൽ സ്പോൺസർഷിപ്പ് കിട്ടുമോ എന്ന് ശ്രമിക്കും. 17ന് ബോർഡ് യോഗം ചേരും. ചെലവുകൾ വീണ്ടും പരിശോധിച്ച് എങ്ങനെ പരിഹരിക്കാം എന്ന് നോക്കുമെന്നും17 ന് മീറ്റിംഗ് കഴിയുമ്പോൾ എല്ലാം പറയാം, ആകെ 7 കോടിയോളം ചിലവാക്കി എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അഴിമതിയുടെ ഉടുപ്പ് എടുത്തണിയാൻ ജയകുമാർ തയ്യാറല്ല.

 

അതുപോലെ, ആഗോള അയ്യപ്പ സംഗമവും എസ്ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോര്‍ട്ടിൽ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശമുണ്ട് . എസ്ഐടി റിപ്പോര്‍ട്ടിൽ സുപ്രധാന കണ്ടെത്തലുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. പിഎസ് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായപ്പോള്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചാണ് പരാമര്‍ശമുള്ളത്. അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്‍റെ മിനുട്സിൽ ഇല്ലെന്നാണ് എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നത്. ആഗോള അയ്യപ്പ സംഗമത്തിലെ ഫണ്ട് വിനോഗത്തിലെ അവ്യക്തകളും റിപ്പോര്‍ട്ടിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമവും പരാമര്‍ശിച്ച പശ്ചാത്തലത്തിൽ തിങ്കളാഴ്ച യോഗം വിളിക്കാനാണ് ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (40 minutes ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (55 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (10 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (11 hours ago)

Malayali Vartha Recommends