ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ തന്ത്രപരമായ നീക്കം: ലക്ഷ്യം യുദ്ധമല്ല, ആണവായുധമില്ലാത്ത ഇറാൻ....

മിഡിൽ ഈസ്റ്റിൽ യുദ്ധകാഹളം മുഴങ്ങുന്നതിനിടെ ലോകത്തെ ഞെട്ടിച്ച് ഡൊണാൾഡ് ട്രംപിന്റെ ആ തന്ത്രപരമായ നീക്കം! ഇറാനെ തകർക്കാനല്ല, മറിച്ച് ഒരു 'മഹാ കരാറിൽ' എത്തിക്കാനാണ് തന്റെ ശ്രമമെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' ട്രംപ് നിലപാട് വ്യക്തമാക്കിയത്. മുൻപ് കരാറിന് ഇറാൻ വഴങ്ങാതെ വന്നതോടെയാണ് ആക്രമിക്കേണ്ടി വന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ഇത്തവണ ഇറാൻ കുറേക്കൂടി 'പ്രായോഗികമായി' (Practical) ചിന്തിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നാണ് ട്രംപിന്റെ വാക്കുകൾ. യുദ്ധത്തിനോ ഭരണമാറ്റത്തിനോ തനിക്ക് താല്പര്യമില്ലെന്നും, എന്നാൽ ഇറാന്റെ കയ്യിൽ ആണവായുധം ഉണ്ടാകാൻ പാടില്ലെന്ന കർശന നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുന്നു.
https://www.facebook.com/Malayalivartha
























