Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

14 FEBRUARY 2026 06:25 AM IST
മലയാളി വാര്‍ത്ത

സങ്കടക്കാഴ്ചയായി.... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി മാറി. കൊച്ചി അമൃതയിൽ മസ്തിഷ്‌കമരണം സംഭവിച്ച പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങൾ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തിച്ചു. മല്ലപ്പള്ളി വെസ്റ്റ് കോഴഞ്ചേരി മലയാറ്റൂർ വാലുമണ്ണിൽ കുടുംബാംഗം അരുൺ എബ്രഹാമിന്റെയും മല്ലപ്പള്ളി ഈസ്റ്റ് പുളിഞ്ചിമൂട്ടിൽ ഷെറിൻ ആൻ ജോണിന്റെയും ഏകമകളായിരുന്നു ആലിൻ ഷെറിൻ.

അഞ്ചിന് ഉച്ചയ്ക്ക് 2.30ഓടെ കോട്ടയം പള്ളത്തുവച്ച് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഷെറിനും മാതാവ് ജെസി ജോണും പിതാവ് രാജൻ ജോണും കാറിലുണ്ടായിരുന്നു. പരിക്കേറ്റ ഇവർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അദ്ധ്യാപികയായ ഷെറിൻ കോട്ടയത്ത് ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം രാത്രി വൈകി ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു. ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും. സംസ്‌കാരം നെടുങ്ങാടപ്പള്ളി സി.എസ്.ഐ പള്ളിയിൽ പിന്നീട് നടത്തും.

സി.എസ്.ഐ സഭ യുവജനസഖ്യം മദ്ധ്യകേരള ഇടവക ഭാരവാഹിയായ പിതാവ് അരുൺ മല്ലപ്പള്ളിയിൽ അക്ഷയ സെന്റർ നടത്തുകയാണ്.
4 പേർക്ക് പുതുജീവനേകിയാണ് കുഞ്ഞ് ആലിൻ ഷെറിൻ യാത്രയായത്. ദാനംചെയ്യുന്ന ഹൃദയവാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും കിഡ്നി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുമാണ് എത്തിച്ചത്.

കണ്ണുകൾ അമൃത ആശുപത്രിയിലെ നേത്രബാങ്കിന് കൈമാറി. കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സർക്കാർ സംവിധാനമായ കെസോട്ടോ വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. അമൃതയിൽ നിന്ന് 7.12ഓടെ മെഡിക്കൽസംഘം അവയവങ്ങളുമായി പുറത്തേക്കെത്തി. തുടർന്ന് പ്രത്യേകം സജ്ജീകരിച്ചിരുന്ന ആംബുലൻസിലേക്ക് മാറ്റുകയും നടപടികൾ പൂർത്തിയാക്കി പൊലീസ് അകമ്പടിയോടെ 7.13ന് ആംബുലൻസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോ. വർഗീസ് എൽദോ ആംബുലൻസിനെ അനുഗമിച്ചു. ആംബുലൻസ് ആദ്യം കിംസിലും പിന്നീട് തിരുവനനന്തപുരം മെഡിക്കൽ കോളേജിലുമെത്തി.

കുരുന്ന് ആലിൻ ഷെറിൻ എബ്രഹാമിന് അമൃത ആശുപത്രി ആദരമർപ്പിച്ചു. മൃതദേഹത്തിൽ അധികൃതർ റീത്ത് സമർപ്പിക്കുകയും ചെയ്തു. ജീവനക്കാർ വിളക്ക് തെളിച്ചും സെക്യൂരിറ്റി ജീവനക്കാർ സല്യൂട്ട് നൽകിയും ആലിൻ ഷെറിനെ യാത്രയാക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (5 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (43 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends