എന്തിനീ ക്രൂരത... വിവാദങ്ങള്‍ക്ക് പിന്നില്‍ മനസ് തുറന്ന് കൃഷ്ണകുമാര്‍... പെണ്‍മക്കളെ വിവാദങ്ങളിലേക്ക് വലിച്ചിട്ട് ഉപദ്രവിക്കുന്നതെന്തിന്...

സിനിമ- സീരിയല്‍ താരമായ കൃഷ്ണകുമാര്‍ ഇത്തവണ തിരുവനന്തപുരം സെന്‍ട്രലിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ്. അടുത്തിടെ ആയിരുന്നു അദ്ദേഹം ബിജെപിയില്‍ അംഗത്വമെടുത്തത്. അതിന് മുമ്പ് തന്നെ ബിജെപി സ്നേഹത്തിന്റെ പേരില്‍ വിവാദങ്ങളും തുടങ്ങിയിരുന്നു.
സിനിമ താരമായ അഹാന, കൃഷ്ണകുമാറിന്റെ മകളാണ്. അഹാനയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകളും കൃഷ്ണകുമാറിന്റെ രാഷ്ട്രീയവും എല്ലാം പലപ്പോഴായി പല വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.
ഇപ്പോള്‍ പുതിയൊരു ഫേസ്ബുക്ക് പോസ്റ്റുമായിട്ടാണ് കൃഷ്ണകുമാര്‍ രംഗത്ത് വന്നിരിക്കുന്നത്. തന്റെ പെണ്‍മക്കളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നു എന്നാണ് പരാതി. ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണ്. ഒരു കലാകാരന്‍ എന്ന നിലയിലും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും ബുദ്ധിമുട്ടുകള്‍ ഏറിയ ഓരോഘട്ടത്തിലും അവരുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ജീവിതകഥ മറ്റൊന്നാകുമായിരുന്നു.
ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും, പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ സ്വതന്ത്ര വ്യക്തികളായ എന്റെ പെണ്‍മക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ ഘട്ടത്തെ അതിജീവിക്കുകയും നേരിടുകയും തന്നെ ചെയ്യും. പക്ഷേ ഒരു അച്ഛന്‍ എന്ന നിലയില്‍ ഈ വിവാദങ്ങള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
പക്ഷേ ആരോടും പരിഭവിക്കാതെ പറയാനുള്ള നിലപാടുകള്‍ ഉറച്ചു പറഞ്ഞുകൊണ്ട് മുന്നോട്ടു പോവുക തന്നെ ചെയ്യും. മക്കളുടെ പേരില്‍ വിവാദം ഉണ്ടാക്കിയാല്‍ വേദനിക്കുന്ന കൃഷ്ണകുമാര്‍ എന്ന അച്ഛനെ മാത്രമേ നിങ്ങള്‍ക്ക് അറിയൂ. എന്ത് പ്രതിസന്ധി വന്നാലും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും, പറയുന്ന നിലപാടിനോട് സത്യസന്ധത പുലര്‍ത്തുകയും ചെയ്യുന്ന കൃഷ്ണകുമാര്‍ എന്ന പൊതുപ്രവര്‍ത്തകനെ ഇപ്പോഴും വിവാദ കമ്മറ്റിക്കാര്‍ക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.- ഇങ്ങനെയാണ് കൃഷ്ണകുമാര്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇതിനിടെ, തന്റെ രാഷ്ട്രീയ നിലപാടിന്റെ പേരില്‍ മകള്‍ അഹാനയ്ക്ക് സിനിമയില്‍ അവസരം നഷ്ടപ്പെട്ടു എന്ന് കൃഷ്ണകുമാര്‍ ആരോപണം ഉന്നയിച്ചു. ഇത് വലിയ വിവാദത്തിനാണ് വഴിവച്ചത്. ഒടുവില്‍ മകള്‍ അഹാന തന്നെ അച്ഛന്‍ കൃഷ്ണകുമാറിനെ തള്ളിപ്പറഞ്ഞ് രംഗത്ത് വരികയും ചെയ്തു. താന്‍ ബീഫ് കഴിക്കാറില്ലെന്നും വീട്ടില്‍ കയറ്റാറില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു എന്നാണ് വാര്‍ത്ത. അഹാന ഇന്‍സ്റ്റാഗ്രാമില്‍ ബീഫ് വിഭവത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തതതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പറക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ഇതിന് മുന്പ് സുരേഷ് ഗോപിയും ബീഫിനെ കുറിച്ച് സമാനമായ പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ സുരേഷ് ഗോപി ബീഫ് കഴിക്കുമായിരുന്നു എന്ന രീതിയില്‍ ചില വിവരങ്ങള്‍ പിന്നീട് പുറത്ത് വരികയും ചെയ്തിരുന്നു. ബീഫ് വിവാദത്തില്‍ ഒടുവില്‍ അഹാന തന്നെ രംഗത്ത് വന്നു. ബീഫ് വീട്ടില്‍ കയറ്റില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞിട്ടില്ല എന്നായിരുന്നു അഹാനയുടെ വിശദീകരണം. പന്നിയിറച്ചി ഒഴികെ ബാക്കിയെല്ലാം കഴിക്കാറുണ്ട് എന്ന് കൃഷ്ണകുമാര്‍ ഒരു അഭിമുഖത്തില്‍ പറയുന്നതിന്റെ വീഡിയോയും ഇതിനോടൊപ്പം അഹാന പുറത്ത് വിട്ടിരുന്നു.
അച്ഛനും താനും രണ്ട് സ്വതന്ത്ര വ്യക്തികളാണെന്നും അഹാന കൃഷ്ണ ഇന്‍സ്റ്റാഗ്രാമിലൂടെ പറഞ്ഞിരുന്നു. രണ്ട് പേര്‍ക്കും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്താന്‍ അവകാശമുണ്ട്. എന്നാല്‍ താന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് കുടുംബത്തിന്റെ അഭിപ്രായമായും അച്ഛന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് തന്റെ അഭിപ്രായമായും ആണ് ആളുകള്‍ കാണുന്നത് എന്ന പരാതിയും അഹാന ഉന്നയിച്ചിരുന്നു.
https://www.facebook.com/Malayalivartha