സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി സന്ദീപ് നായര്‍; കസ്റ്റഡിയിലും ജയിലിലും വച്ച് സര്‍ക്കാരിലെ ഉന്നതരുടെ പേരു പറയാന്‍ സമ്മര്‍ദമുണ്ടായെന്ന് സന്ദീപ്

സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി സന്ദീപ് നായര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറയാനും മറ്റു ഉന്നതരുടെ പേരു പറയാനും കസ്റ്റഡിയിലും ജയിലിലും വച്ച് ഇ.ഡി നിര്‍ബന്ധിച്ചെന്ന് പ്രതി സന്ദീപ് നായരുടെ മൊഴി.
ഇഡിക്കെതിരായ കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആണ് ചോദ്യം ചെയ്തത്. ഇഡിക്കെതിരായി രണ്ടു കേസുകളാണ് എടുത്തിരുന്നത്.
പ്രധാനമായും മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി സമ്മര്‍ദം ചെലുത്തിയെന്ന ആരോപണമാണ് അന്വേഷിച്ചത്. അതേസമയം, സന്ദീപ് നായരെ െ്രെകം ബ്രാഞ്ച് ചോദ്യം ചെയ്തത് ഇ.ഡി അറിയാതെയെന്നാണ് ലഭ്യമായ വിവരം. ഇതിനെതിരെ ശനിയാഴ്ച കോടതിയെ സമീപിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha