കേരളത്തില്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കില്ല എന്ന് പറഞ്ഞാല്‍ നടപ്പാക്കില്ല; ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് തന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് പറയുന്നതെന്നും മുഖ്യമന്ത്രി

കേരളത്തില്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കില്ല എന്ന് പറഞ്ഞാല്‍ നടപ്പാക്കില്ല എന്ന് തന്നെയാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് തന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ അഞ്ച് വര്‍ഷം കഴിയുമ്‌ബോള്‍ പരമദരിദ്രകുടുംബങ്ങള്‍ ഒന്നുമില്ലാത്ത നാടായി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'മതനിരപേക്ഷതയും ഭരണഘടന മൂല്യങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രസ്ഥാനങ്ങള്‍ രാജ്യത്ത് ഉയര്‍ന്നു വരുന്നുണ്ട്
അത്തരം പ്രസ്ഥാനങ്ങള്‍ ഇടതുപക്ഷത്തെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. വര്‍ഗീയതയോട് വിട്ടു വിഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചാലേ മതനിരപേക്ഷത സംരക്ഷിക്കാനാവൂ. നിര്‍ഭാഗ്യവശാല്‍ രാജ്യത്ത് കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ഗീയതയോട് സമരസപ്പെടുന്ന നിലപാടാണ് സ്വീകരിക്കുന്നത്' മുഖ്യമന്ത്രി പറഞ്ഞു.
സംഘപരിവാറിന്റെ വര്‍ഗീയതക്കൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസിനെയാണ് നാം പലപ്പോഴും കണ്ടത്. പോണ്ടിച്ചേരിയിലടക്കം അവസാനം കോണ്‍ഗ്രസ് പ്രധാനികള്‍ ബിജെപിയായി, കേരളത്തില്‍ ശക്തമായി ബിജെപിയെ പ്രതിരോധിച്ചിട്ടുള്ളത് ഇടത്പക്ഷമാണ്. കുപ്രസിദ്ധമായ കോലീബി സഖ്യത്തിന് തുടക്കം കുറിച്ച മണ്ണാണ് വടകരയും ബേപ്പൂരും. ജനങ്ങള്‍ക്ക് ഒരു കരുത്തുണ്ട്. അവസരവാദത്തിന് രണ്ട് മണ്ണും ശക്തമായ തിരിച്ചടി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിക്ക് നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ കോണ്‍ഗ്രസ് സഹായിച്ചുവെന്നും നേമം മണ്ഡലത്തില്‍ രാജഗോപാല്‍ ജയിച്ചത് അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണെന്നും ഇത് രാജഗോപാല്‍ തുറന്ന് പറഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കില്ല എന്ന് പറഞ്ഞാല്‍ നടപ്പാക്കില്ല എന്ന് തന്നെയാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് തന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് പറയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ ഒരു താല്‍ക്കാലിക വിജയമാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെന്നും നാടിന്റെ സല്‍പ്പാരമ്ബര്യത്തെ തകര്‍ക്കാന്‍ നോക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും അവസാനം വലിയ നുണകള്‍ പടച്ചുവിടാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha