കൊട്ടിക്കലാശത്തിന് കൂച്ചുവിലങ്ങിട്ട് തെരഞഅഞെടുപ്പ് കമ്മീഷൻ... കേരളത്തിൽ ഞായറാഴ്ച വരെ പരസ്യപ്രചാരണം അനുവദിക്കും... കാരണം ഇതാണ്...

കേരളത്തിൽ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന പൂരമായ കൊട്ടിക്കലാശത്തിന് വിലക്കേർപ്പെടുത്തി. വിലക്ക് മറികടന്നാൽ നേരിടേണ്ടി വരുന്നത് കർശന നിയമ നടപടികൾ ആയിരിക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പോലീസിന് കേസെടുക്കാൻ അനുമതിയും നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കൊട്ടിക്കലാശം വിലക്കിയത് എന്നാണ് നൽകുന്ന വിശദീകരണം.
പകരം ഞായറാഴ്ച വൈകിട്ട് 7 മണി വരെ പ്രചാരണം നടത്താം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. രാജ്യം കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗത്തിലേക്ക് നീങ്ങുകയാണ് എന്ന് പുറത്ത് വന്ന മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ നൽകുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വർദ്ധനയും കണക്കിലെടുത്താണ് നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് വോട്ടെടുപ്പിന് 48 മണിക്കൂർ മുന്നേ തന്നെ ഉച്ചഭാഷിണികൾ നിരോധിച്ചുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലും കലാശക്കൊട്ട് വിലക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഞായറാഴ്ചയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട് നടക്കേണ്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കലാശക്കൊട്ടിന് പകരം വീടുകള്‍ കയറിയുള്ള പ്രചാരണം അടക്കമുള്ളവയിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നീങ്ങേണ്ടി വരും എന്നാണ് ലഭിക്കുന്ന സൂചന.
തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിവസം കർശന നിയന്ത്രണങ്ങൾ ആകും ഉണ്ടാകുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതു വരെ യാതൊരു വിധത്തിലുള്ള ഉച്ചഭാഷിണികളോ അനൗണ്‌സ്‌മെന്റുകളോ പാടില്ലെന്നാണ് ഭരണകൂടത്തിന് ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്. ജില്ലയിലെ ഗസ്റ്റ് ഹൗസുകളില്‍ ഉള്‍പ്പടെ ആളുകള്‍ അനധികൃതമായി കൂട്ടം കൂടുന്നുണ്ടോയെന്ന് പ്രത്യേക സംഘം ഇനി മുതൽ നിരീക്ഷിക്കും. ഇവിടെ സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോ വോട്ടര്‍മാരെ സ്വാധീനിക്കുന്നില്ലെന്നും ഉറപ്പാക്കുകയും ചെയ്യും.
തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിന്റെ നൂറ് മീറ്റര്‍ പരിധിയിക്കുള്ളില്‍ ഒരു തരത്തിലുള്ള പ്രചരണവും അനുവദിക്കില്ല. ചുമരെഴുത്തുകള്‍, കൊടി തോരണങ്ങള്‍, പോസ്റ്ററുകള്‍ എന്നിവ ഈ മേഖലയില്‍ കർശനമായും നിയന്ത്രിക്കും. നൂറു മീറ്ററിനുള്ളില്‍ വരുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും.
സ്ഥാനാര്‍ത്ഥിക്ക് ഒരു വാഹനം, ഇലക്ഷന്‍ ഏജന്റിന് ഒരു വാഹനം, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു വാഹനം എന്നിവ മാത്രമേ തെരഞ്ഞെടുപ്പ് ദിവസം അനുവദിക്കുകയുള്ളൂ. വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യം ഏതെങ്കിലും സ്ഥാനാര്‍ഥിയോ ബൂത്ത് ഏജന്റോ ഏര്‍പ്പെടുത്താന്‍ പാടുള്ളതല്ല എന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ ഇലക്ഷന്‍ ബൂത്തുകള്‍ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ പാടില്ലെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha