ആള്‍മാറാട്ടക്കാരി ദേവയാനി പോലീസ് പിടിയില്‍, സ്മിതയെക്കൊന്നത് ഭര്‍ത്താവ് ആന്റണിയെന്ന് മൊഴി

കാമുകനുവേണ്ടി ദുബായില്‍ മലയാളി യുവതിയായ സ്മിതയെ കൊലപ്പെടുത്തിയ കേസില്‍ സ്മിതയുടെ ഭര്‍ത്താവിന്റെ സുഹൃത്തായ ദേവയാനിയെ പോലീസ് അറസ്റ്റ് ചെയ്തു. തോപ്പുംപടി ചിറയ്ക്കല്‍ വലിയപറമ്പില്‍ സാബു എന്നു വിളിക്കുന്ന ആന്റണി(44)യുടെ വനിതാ സുഹൃത്ത് ദേവായാനി എന്ന ആനിയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വ്യാജപാസ്‌പോര്‍ട്ടില്‍ ഗള്‍ഫിലേക്ക് പോയ ദേവയാനി നാട്ടില്‍ തിരിച്ചെത്തിയെന്ന രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്നാണ് പൊലീസ് കണ്ണൂരിലെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഗള്‍ഫില്‍ വച്ച് സാബു ആന്റണി സ്മിതയെ ആക്രമിക്കുന്നത് കണ്ടുവെന്ന് ദേവയാനി മൊഴി നല്‍കിയിട്ടുണ്ട്. മുറിവേറ്റ് രക്തം വാര്‍ന്നൊഴുകുന്ന രീതിയിലാണ് അവസാനമായി സ്മിതയെ കണ്ടതെന്നും ദേവയാനി പറഞ്ഞതായി പൊലീസ് പറയുന്നു. ഇവരെ പിടിച്ചുവെക്കാന്‍ ശ്രമിച്ചതിനിടെ പരിക്കേറ്റതിനാല്‍ ഓടി രക്ഷപ്പെട്ട ദേവയാനി തിരികെ വന്നപ്പോള്‍ ഇരുവരെയും താമസസ്ഥലത്ത് കണ്ടിട്ടില്ലെന്നും മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ദേവയാനിയുടെ മൊഴിയോടെ സ്മിതയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് സാബു ആന്റണി തന്നെയാണെന്നാണ് ക്രൈംബ്രാഞ്ച് ഉറപ്പിച്ചിട്ടുണ്ട്.
സ്മിതയെ കാണാതായതുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്കു മുമ്പാണ് ഭര്‍ത്താവ് തോപ്പുംപടി ചിറയ്ക്കല്‍ വലിയപറമ്പില്‍ സാബു എന്നു വിളിക്കുന്ന ആന്റണിയെ (44) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2005 സപ്തംബര്‍ മൂന്നിനാണ് സ്മിതയെ ദുബായിലുള്ള ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായത്. വൈറ്റില സ്വദേശിയായ ഡോക്ടര്‍ക്കൊപ്പം പോകുന്നുവെന്ന് കത്തെഴുതി വച്ച് സ്മിത മുങ്ങിയെന്നായിരുന്നു ആന്റണിയുടെ വാദം. എന്നാല്‍, കത്തിലെ കൈയക്ഷരം ആന്റണിയുടേതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായതോടെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്മിതയെ കാണാതായ ശേഷം ഇവരുടെ ബന്ധു ആന്റണിയുടെ ദുബായിലെ വീട്ടിലെത്തിയപ്പോള്‍ മിനി എന്ന ഒരു യുവതിയെ അവിടെ കണ്ടു. ഇതോടെയാണ് മിനി എന്ന പേരില്‍ അറിയപ്പെട്ട ദേവയാനിയെ കണ്ടെത്താന്‍ അന്വേഷണസംഘം ശ്രമം തുടങ്ങിയത്. തുടര്‍ന്ന് ഇവര്‍ സലീം, ഷാജി എന്നിവരോടൊപ്പം കഴിഞ്ഞതായും വിവരം ലഭിച്ചിട്ടുണ്ട്. 2006ല്‍ വ്യാജപാസ്‌പോര്‍ട്ട് പ്രശ്‌നത്തില്‍ ദുബായ് പൊലീസ് പിടിച്ചിട്ടുള്ള ഇവര്‍ അവിടെനിന്ന് നാട്ടിലെത്തിയശേഷം മതം മാറി ആനി വര്‍ഗീസ് എന്ന പേര് സ്വീകരിച്ചാണ് ദുബായിലേക്ക് കടന്നത്. പിന്നീട് ഇതേ പേരിന്റെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ മാറ്റിയെഴുതി ജനനത്തീയതി തെറ്റിച്ചും ഇവര്‍ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും ്രൈകംബ്രാഞ്ച് കണ്ടെത്തിയിയിരുന്നു.
നേരത്തെ സ്മിതയുടെ ഭര്‍ത്താവ് സാബു എന്ന ആന്റണിക്ക് ദേവയാനി എഴുതിയ കത്തുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിലെ വെളിപ്പെടുത്തലുകളാണ് കേസ് അന്വേഷണത്തില്‍ പൊലീസിന് നിര്‍ണ്ണായകമായത്. ദേവയാനി ജീവിതാനുഭവങ്ങള്‍ എഴുതി സൂക്ഷിച്ച ഡയറിയിലെ അഞ്ചുപേജുകളും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്. സ്മിതയുടെ തിരോധാനത്തില്‍ ആന്റണിയുടെ പങ്ക് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ഈ കത്തിലുണ്ടായിരുന്നു. ദേവയാനിയെ അറിയില്ലെന്ന ആന്റണിയുടെ വാദത്തിന്റെ അടിത്തറയിളക്കുന്നതാണ് ക്രൈംബ്രാഞ്ചിനു ലഭിച്ച കത്തുകളും ഡയറിക്കുറിപ്പുകളും. \'എന്റെ അച്ഛന്‍ മരിച്ചിട്ടുപോലും ഞാന്‍ നാട്ടില്‍ പോകാതിരുന്നത് നിന്നെ പിരിഞ്ഞിരിക്കാന്‍ പറ്റാത്തതുകൊണ്ടാണ്\' എന്നിങ്ങനെ ആന്റണിയോടുള്ള അഗാധ പ്രണയം വ്യക്തമാക്കുന്നതാണ് ദേവയാനി എഴുതിയ കത്തുകള്‍.സ്മിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആന്റണിക്ക് ദേവയാനിയുമായി അവിഹിതബന്ധമുണ്ടായിരുന്നുവെന്നു തെളിയിക്കുന്ന നിര്‍ണായക രേഖകളാണ് ഇവ. കേസില്‍ ഏറെ പ്രാധാന്യമുള്ള ഈ രണ്ട് കത്തുകളും ജീവചരിത്ര ഡയറിയിലെ അഞ്ചുപേജുകളും ്രൈകംബ്രാഞ്ച് അന്വേഷണ സംഘം കോടതിക്ക് കൈമാറിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























