സോളാര്‍കേസ് ഒത്തുതീര്‍പ്പാക്കാന്‍ സരിതക്ക് പണം നല്‍കിയത് മുഖ്യമന്ത്രി, മന്ത്രിമാരും എംഎല്‍എമാരും പണം നല്‍കിയതായി ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍

സോളാര്‍ തട്ടിപ്പുകാരി സരിത എസ് നായര്‍ക്ക് കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ പണം നല്‍കിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ടര്‍ ചാനലാണ് ഫെനിയുടെ വെളിപ്പെടുത്തല്‍ പുറത്ത് വിട്ടത്.സോളാര്‍ തട്ടിപ്പു കേസ് ഒതുക്കി തീര്‍ക്കാന്‍ സരിതയ്ക്ക് പണം നല്‍കിയത് കോണ്‍ഗ്രസ് നേതാക്കളാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ബെന്നി ബഹനാന്‍ ഇടപെട്ടെന്നായിരുന്നു അന്ന് പുറത്തുവന്ന പ്രധാന ആരോപണം. ഈ ആരോപണങ്ങളെ ശരിവെക്കുന്നതാണ് ഫെനിയുടെ വെളിപ്പെടുത്തല്‍. സരിതയ്ക്ക് വന്‍തുക ലഭിച്ചിട്ടുണ്ടെന്നും കോയമ്പത്തൂരില്‍ ഫാംഹൗസും തിരുവനന്തപുരത്ത് ഒരു കോടിയില്‍പരം രൂപ മുടക്കി വീടും വാങ്ങിയെന്നും ഫെനി ബാലകൃണന്‍ വെളിപ്പെടുത്തുന്നുണ്ട്.
മന്ത്രി അടൂര്‍ പ്രകാശ്, അഭിഭാഷകനായ ഉണ്ണിത്താന്‍ വശം 30 ലക്ഷം രൂപ സരിതക്ക് കൊടുത്തു. എ.പി അബ്ദുള്ളക്കുട്ടി നല്‍കിയ പത്തുലക്ഷം സരിതയ്‌ക്കൊപ്പം താനും ഡ്രൈവര്‍ ശശിയും പോയാണ് വാങ്ങിയത്.
കെ.സി വേണുഗോപാല്‍ എംപിയും സരിതക്ക് പണം നല്‍കി. എറണാകുളത്തെ പണമിടപാടില്‍ ബെന്നി ബഹനാനാണ് ഇടനിലക്കാരനായത്.
താന്‍ നേരില്‍ പോയി പണം വാങ്ങിയെന്നും സരിതയ്ക്ക് പണം നല്‍കാന്‍ ഇടനിലക്കാരായത് ബെന്നി ബഹനാന്‍ എംഎല്‍എയും ആര്‍ ബാലകൃഷ്ണ പിള്ളയുടെ ബന്ധു ശരന്യ മനോജുമാണെന്നുമാണ് ഫെനിയുടെ വെളിപ്പെടുത്തല്‍.മന്ത്രിമാരും എംഎല്‍എമാരും സഹായിച്ചെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ട ഒളിക്യാമറയില്‍ വെളിപ്പെടുത്തുന്നു.
കോണ്‍ഗ്രസ് നേതാവായ തമ്പാനൂര്‍ രവി മുഖേന മുഖ്യമന്ത്രി നല്‍കിയിരുന്ന പണം പലതവണ താന്‍ പോയി വാങ്ങിയിട്ടുണ്ട്. ടീം സോളാര്‍ കമ്പനിയുടെ മുന്‍ മാനേജര്‍ രാജശേഖരന്‍, വക്കീല്‍ ഗുമസ്തനായ രഘു എന്നിവരുമായി ഫെനി നടത്തിയ സംഭാഷണത്തിലാണ് ഫെനിയുടെ വെളിപ്പെടുത്തല്‍ ഉള്ളത്. മന്ത്രിമാരായ അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, കെ.സി വേണുഗോപാല്‍ എംപി, എ.പി അബ്ദുള്ളക്കുട്ടി എംഎല്‍എ എന്നിവരും സരിതയ്ക്ക് പണം നല്‍കിയതായി ഇവരുടെ സംഭാഷണത്തിലുണ്ട്.
സരിത ജയിലില്‍ കഴിഞ്ഞ സമയത്ത് കേസുകള്‍ ഒതുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി വഴി തന്റെ പക്കല്‍ പണം നല്‍കിയിരുന്നതെന്ന് രാജശേഖരനുമായുള്ള സംഭാഷണത്തില്‍ ഫെനി ബാലകൃഷ്ണന്‍ വ്യക്തമാക്കുന്നു.
തമ്പാനൂര്‍ രവി വശം ഇപ്പോഴും സരിതയ്ക്ക് പണമെത്തുന്നുണ്ട്. ആര്‍ ബാലകൃഷ്ണപിള്ളയുടെ ബന്ധു ശരണ്യ മനോജും പണമിടപാടില്‍ ഇടനിലനിന്നിരുന്നു. സരിത ജയിലില്‍ കഴിഞ്ഞ സമയത്ത് താന്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഫെനി വ്യക്തമാക്കുന്നു. കേസിന്റെ ഒരു ഘട്ടത്തില്‍ കോടതി സരിതയ്ക്ക് എവിടെ നിന്നാണ് പണം ലഭിച്ചതെന്ന് ചോദിച്ചിരുന്നു.
സോളാര്‍ തട്ടിപ്പ് കേസില്‍ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്ത് വന്നിട്ടില്ലെന്ന് സരിത ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ഉയര്‍ന്ന് കേള്‍ക്കുന്നതിനെക്കാള്‍ കൂടുതല്‍ പേരുകള്‍ പുറത്ത് വരാനുണ്ട്. താന്‍ ചില പേരുകള്‍ വെളിപ്പെടുത്തിയാല്‍ പലര്‍ക്കും പൊതുജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്നും സരിത പറഞ്ഞിരുന്നു. ഇന്നലെ പത്തനംതിട്ട കോടതി സരിതക്ക് ആറ് വര്‍ഷത്തെ ശിക്ഷ വിധിച്ചതോടെയാണ് സരിത കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഒരുങ്ങുന്നത്. ഇതിന് മുന്നോടിയായാണ് ഫെനി ബാലകൃഷ്‌ന്റെ വെളിപ്പെടുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























