പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് മുറിയൊഴിച്ചിടണമെന്ന് വിഎസ്

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് മുറിയൊഴിച്ചിടണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. സോളാര്‍ കേസില്‍ അന്തിമമായി പിടിയിലാവുക മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരിക്കുമെന്നും പത്തനംതിട്ട കോടതിയുടെ വിധി അതാണ് സൂചിപ്പിക്കുന്നതെന്നും വിഎസ് അഭിപ്രായപ്പെട്ടു.
അതേസമയം സരിതയേയും ബിജു രാധാകൃഷ്ണനേയും രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി എജിയുമായി ബന്ധപ്പെട്ടെന്നും വിഎസ് ആരോപിച്ചു. ഇക്കാരണത്തിലാണ് കേസില്‍ ഇവര്‍ക്ക് ആദ്യം ജാമ്യം ലഭിച്ചതെന്നും ഇതിന്റെ പ്രത്യുപകാരമായാണ് എജിയുടെ ശമ്പളം ഇരട്ടിയാക്കിയതെന്നും വിഎസ് ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























