കൊച്ചിയില്‍ കനത്ത കാറ്റും മഴയും

കനത്ത മഴയിലും കാറ്റിലും കൊച്ചിയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. രാവിലെ ഏഴോടെയാണ് കനത്ത കാറ്റും മഴയുമുണ്ടായത്. കാക്കനാട് സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ നിന്നിരുന്ന രണ്ടു വാഗമരം കാറ്റില്‍ കടപുഴകി വീണ് കാറും രണ്ടു ഓട്ടോറിക്ഷകളും തകര്‍ന്നു.
പുലര്‍ച്ചെ ആയിരുന്നതിനാല്‍ സിവില്‍ സ്റ്റേഷന്‍ പരിസരം ആളൊഴിഞ്ഞ നിലയിലായിരുന്നു. ഇത് അപകടത്തിന്റെ തീവ്രത കുറച്ചു. നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതിനാല്‍ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ട നിലയിലാണ്. പോലീസും അഗ്നിശമന സേനയും കടപുഴകിയ മരങ്ങള്‍ വെട്ടിമാറ്റുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























