സോളാര്‍ക്കേസ് വിധി സര്‍ക്കാരിന്റെ വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

സോളര്‍ കേസ് വിധി സര്‍ക്കാരിന്റെ വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്റെ പേരിലുള്ളതെന്ന് ആരോപിക്കപ്പെടുന്ന കത്ത് വ്യാജമാണെന്നു നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇന്നലത്തെ ജഡ്ജ്‌മെന്റില്‍ കത്ത് വ്യാജമാണെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ നിലപാട് പൂര്‍ണമായും ശരിയാണെന്നുള്ള വിധിയാണ് വന്നിരിക്കുന്നത്. ജഡ്ജ്‌മെന്റില്‍ അന്വേഷണത്തെ അഭിനന്ദിച്ചു. കേസ് സ്വതന്ത്രമായും വിജയകരമായും നടത്തിയെന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഏറ്റവും വലിയ അംഗീകാരമാണ്. എല്ലാ നടപടികളും സുതാര്യവും വ്യക്തവുമാണ്. നടപടികള്‍ക്കു ലഭിച്ച അംഗീകാരമാണ് വിധി.
വാദിയായ ബാബുരാജ് തന്നെ വന്നുകണ്ടിട്ടില്ല. തന്നെ കണ്ടെന്നു പറയുന്നത് തെറ്റാണ്. തന്നെയല്ല കണ്ടത്. അഭ്യന്തരമന്ത്രിയെയാണ് കണ്ടത്. അദ്ദേഹം അന്നു തന്നെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി. ഇടതുപക്ഷത്തിന്റെ ഭരണകാലത്ത് ഇതേപോലെയൊരു പരാതി വന്നപ്പോള്‍ ക്രിമിനല്‍ കേസെടുക്കേണ്ടതില്ലെന്ന നിലപാടെടുത്തവരാണ് ഇന്ന് കേസെടുത്ത് നിയമനടപടിയെടുത്ത ഞങ്ങളെ വിമര്‍ശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























