കുടുംബാംഗങ്ങളെ രക്ഷിക്കാനാണ് മുഖ്യമന്ത്രി സരിതയെ സംരക്ഷിക്കുന്നതെന്ന് പി.സി.ജോര്‍ജ്, മുഖ്യമന്ത്രിക്ക് 30 ലക്ഷവും മന്ത്രി ആര്യാടന്‍ മുഹമ്മദിന് 10 ലക്ഷവും നല്കിയെന്നതിന് കത്തില്‍ തെളിവുണ്ട്

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരേ ആരോപണവുമായി പി.സി.ജോര്‍ജ് രംഗത്തെത്തി. കുടുംബാംഗങ്ങളെ രക്ഷിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി സരിതയെ സംരക്ഷിക്കുന്നത്. മുഖ്യമന്ത്രിക്ക് 30 ലക്ഷവും മന്ത്രി ആര്യാടന്‍ മുഹമ്മദിന് 10 ലക്ഷവും നല്കിയെന്ന് സരിത എഴുതിയ കത്തിലുണ്ടെന്നും പി.സി.ജോര്‍ജ് ആരോപിച്ചു. മുഖ്യമന്ത്രിക്ക് പണം നല്‍കിയെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞത് ശരിയാണെന്നും ജോര്‍ജ് വ്യക്തമാക്കി.
എന്നാല്‍, നിഷ്പക്ഷമായി കേസ് അന്വേഷിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒന്നാംപ്രതിയാകും. കുടുംബാംഗങ്ങളെ രക്ഷിക്കാനാണ് മുഖ്യമന്ത്രി പെടാപ്പാട് പെടുന്നതെന്നും ജോര്‍ജ് പറഞ്ഞു. സോളാര്‍ വിവാദത്തില്‍ പെട്ട മന്ത്രിമാര്‍ക്കെതിരെ കേസെടുക്കരുതെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദ്ദേശിച്ചിരുന്നു.
സോളാര്‍ കേസിലെ കോടതി വിധി സര്‍ക്കാരിന്റെ നിലപാട് നൂറു ശതമാനം ന്യായീകരിക്കുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തന്റെ കത്തു ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്നായിരുന്നു പ്രചരണം. എന്നാല്‍ ഈ കത്തു വ്യാജമാണെന്നും വിധിയില്‍ നിന്നു തന്നെ മനസിലാകുന്നു. കേസിലെ പരാതിക്കാരന്‍ ബാബുരാജ് തന്നെ കണ്ടിട്ടില്ലെന്നും ആഭ്യന്തരമന്ത്രിയെയാണ് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാബുരാജ് പണം തട്ടിയ പരാതി ഉന്നയിച്ചപ്പോള്‍ തന്നെ ആഭ്യന്തരമന്ത്രി കേസെടുക്കാന്‍ നിര്‍ദ്ദേശം നല്കിയിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സോളാര്‍ തട്ടിപ്പുകാരി സരിത എസ് നായര്‍ക്ക് കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ പണം നല്‍കിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് സരിതയടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലാണ് ഫെനിയുടെ വെളിപ്പെടുത്തല്‍ പുറത്ത് വിട്ടത്. സോളാര്‍ തട്ടിപ്പു കേസ് ഒതുക്കി തീര്‍ക്കാന്‍ സരിതയ്ക്ക് പണം നല്‍കിയത് കോണ്‍ഗ്രസ് നേതാക്കളാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























