സരിത ചെയ്തതു എല്ലാം പബ്ലിസിറ്റിക്ക് വേണ്ടി, പുറത്ത് വിട്ടത് യഥാര്‍ത്ഥ കത്തല്ല, ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലുകള്‍ പൊളിഞ്ഞു, ഇനി ഏതെല്ലാം ഉന്നതരുടെ പേരുകള്‍ ?

ഏറ്റവും ഒടുവില്‍ സരിതയുടെ കള്ളങ്ങള്‍ പുറത്തായി. സരിത ചെയ്തതു എല്ലാം പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് വരെ കണ്ടെത്തിയിരിക്കുകയാണ്. സരിതയുടെ കാര്‍ റോഡിലിറങ്ങേണ്ട താമസം അപ്പോഴെക്കും വാര്‍ത്തയും ആരാധകന്മാരും. മാധ്യമങ്ങളുടെ മുന്നില്‍ എങ്ങനെയെങ്കിലും ഷൈന്‍ ചെയ്യാന്‍ വേണ്ടിയുള്ള അടവായിരുന്നു ഇതെന്ന് ഒടുവില്‍ കണ്ടെത്തുകയും ചെയ്തു. പല പ്രശ്‌നങ്ങള്‍ ഉണ്ടാക്കി തെറ്റായ വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ സരിത കഴിഞ്ഞേ മറ്റാരുമുള്ളൂ. അതിനുള്ള അവസരങ്ങള്‍ സരിതയ്ക്ക് ഉണ്ടായിരുന്നു. വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാനുള്ള തന്ത്രങ്ങളായിരുന്നു സോളാര്‍ തട്ടിപ്പുകാരി സരിതയുടെത്. അതിന് വേണ്ടി വാഹനാപകട വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ട് വന്നു.
എറണാകുളത്ത് സരിത സഞ്ചരിച്ച കാര്‍ തകര്‍ത്ത സംഭവം സ്വയം ആസൂത്രണം ചെയ്തതാണെന്നാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട ഒളിക്യാമറാ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായത്. എറണാകുളത്തു വച്ച് സരിത സഞ്ചരിച്ച ഫെനിയുടെ കാര്‍ ഡാനി എന്ന ഗുണ്ടയെ ഉപയോഗിച്ച് തകര്‍ത്തതിനു പിന്നില്‍ സരിത തന്നെയാണെന്നും വ്യക്തമായിരിക്കുകയാണ്.എല്ലാം പബ്ലിസിറ്റിക്കു വേണ്ടിയായിരുന്നു. സരിതയുടെ കാര്‍ തടഞ്ഞു നിന്ന് ആക്രമിച്ചുവെന്ന് അന്ന് പൊലീസില്‍ വിളിച്ചു പറഞ്ഞത് സരിത തന്നെയായിരുന്നു. എന്നാല്‍, പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സരിത മുങ്ങുകയും ചെയ്തു.
പി.സി ജോര്‍ജിനെ കാണാന്‍ പോയപ്പോള്‍ തിരിച്ചറിയാതിരിക്കാന്‍ പര്‍ദ്ദയണിഞ്ഞാണ് സരിത പോയതെന്നും ഫെനിയും സുഹൃത്തുക്കളും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇത് സ്ഥിരീകരിച്ച് പി സി ജോര്‍ജ്ജും രംഗത്തെത്തി. 21 പേജുള്ള കത്ത് താന്‍ വായിച്ചുവെന്ന് ജോര്‍ജ്ജും ഇന്ന് മാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കി. അതിനിടെ സോളാര്‍ കേസില്‍ സരിത എസ് നായര്‍ എഴുതിയതായി അവകാശപ്പെട്ട് പുറത്തുവിട്ട കത്ത് യഥാര്‍ത്ഥ കത്തല്ലെന്ന് അഡ്വ.ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തുകയും ചെയ്തു. 19 പേജുള്ള കത്തെഴുതിയത് അട്ടക്കുളങ്ങര ജയിലില്‍ വച്ചാണ്. അതിന്റെ പകര്‍പ്പ് ആര്‍ ബാലകൃഷ്ണപിള്ളയുടെ പക്കലുണ്ട്. അട്ടക്കുളങ്ങര ജയിലില്‍ സഹോദരനെന്ന വ്യാജേന സരിതയെ കാണാന്‍ പോയത് ഗണേശ് കുമാറിന്റെ പി.എ ആയിരുന്നു.
സരിത ഇനിയും ഒളിച്ച്വയ്ക്കുന്ന പേരുകള്‍ അല്ലെങ്കില്‍ ഉന്നതര്‍ ആരോക്കെയാകും എന്നതാണ് ഇനി അറിയേണ്ടയത്. സോളാര്‍ കേസില്‍ ലോകം അറിയാത്ത കാര്യങ്ങളാണ് അഡ്വ. ഫെനിയുടെ വാക്കുകള്‍ വ്യക്തമായത്. കേസുകള്‍ ഒതുക്കാന്‍ സാമ്പത്തികസഹായം നല്‍കിയിരുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയെന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാവായ തമ്പാനൂര്‍ രവി മുഖേന നല്‍കിയിരുന്ന പണം പലതവണ താന്‍ പോയി വാങ്ങിയിട്ടുണ്ടെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.
ടീം സോളാര്‍ കമ്പിനിയുടെ മുന്‍ മാനേജര്‍ രാജശേഖരന്‍, വക്കീല്‍ ഗുമസ്തനായ രഘു എന്നിവരുമായി ഫെനി നടത്തിയ സംഭാഷണത്തിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. മന്ത്രിമാരായ അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, കെ.സി വേണുഗോപാല്‍ എം.പി, എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എ എന്നിവരും സരിതയ്ക്ക് പണം നല്‍കിയതായി ഇവരുടെ സംഭാഷണത്തിലുണ്ട്.
സരിത ജയിലില്‍ കഴിഞ്ഞ സമയത്ത് കേസുകള്‍ ഒതുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി വഴി തന്റെ പക്കല്‍ പണം നല്‍കിയിരുന്നതെന്ന് രാജശേഖരനുമായുള്ള സംഭാഷണത്തില്‍ അഡ്വ: ഫെനി ബാലകൃഷ്ണന്‍ വ്യക്തമാക്കുന്നു. തമ്പാനൂര്‍ രവി വശം ഇപ്പോഴും സരിതയ്ക്ക് പണമെത്തുന്നുണ്ട്. ആര്‍. ബാലകൃഷ്ണപിള്ളയുടെ ബന്ധു ശരണ്യ മനോജും പണമിടപാടില്‍ ഇടനിലനിന്നിരുന്നു. സരിത ജയിലില്‍ കഴിഞ്ഞ സമയത്ത് താന്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ വേണ്ട സഹായങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഫെനി വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























