ചാനല്‍ 9 മാപ്പു പറഞ്ഞു; ഇതു മിട്ടുവിന്റെ വിജയം

കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സിഡ്‌നിയില്‍ ഇന്ത്യ - ഓസ്‌ട്രേലിയ മല്‍സരവേളയില്‍ ഇന്ത്യക്കാര്‍ അപമാനിതരായപ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്തിയ മലയാളി വനിത സിഡ്‌നിയിലെ സോളിസിറ്റര്‍ മിട്ടു മനോജ് ഗോപാലന്റെ നോട്ടീസിനെത്തുടര്‍ന്ന് ചാനല്‍ 9 ക്ഷമ ചോദിച്ചു.
കഴിഞ്ഞ മാര്‍ച്ച് 26നു സിഡ്‌നി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യ - ഓസ്‌ട്രേലിയ മല്‍സരം കാണാന്‍ ഇന്ത്യക്കാര്‍ കൂട്ടത്തോടെ എത്തുകയായിരുന്നു. 50% ടിക്കറ്റുകളും വാങ്ങിക്കൂട്ടിയത് ഇന്ത്യക്കാരായിരുന്നു. ഗാലറിയിലെ ഇന്ത്യന്‍ പ്രളയത്തെ ഉദ്ദേശിച്ച് ചാനല്‍ 9 ടിവിയിലെ അവതാരകന്‍ കാര്‍ക്ക് സ്‌റ്റെഫനോവിച്ച് പറഞ്ഞു: \'7-11 ഷോപ്പുകള്‍ ഇന്നു പൂട്ടിയിടേണ്ടിവരും.\' രാവിലെ ഏഴു മുതല്‍ രാത്രി 11 വരെ തുറന്നിരിക്കുന്ന ഡിപ്പാര്‍ട്‌മെന്റ് സ്‌റ്റോറുകളെയാണ് ഉദ്ദേശിച്ചത്. ഈ കടകളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണു ജോലിചെയ്യുന്നത്.
ഈ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു മിട്ടു ചാനല്‍ 9നു നോട്ടിസ് അയച്ചു. \'ഇതു വംശീയാധിക്ഷേപമാണ്. ഈ കടകളില്‍ അഭിമാനത്തോടെയാണ് ഇന്ത്യക്കാര്‍ ജോലിചെയ്യുന്നത്. ഇതിനെ പുച്ഛിച്ചു പറയുന്ന അവതാരകന്‍ ചാനലിനു ചീത്തപ്പേരുണ്ടാക്കും.\'
ചാനലിന്റെ പ്രതികരണം പെട്ടെന്നുണ്ടായി. ക്ഷമാപണവുമായി ചാനലില്‍ സ്‌റ്റെഫനോവിച്ച് പ്രത്യക്ഷപ്പെട്ടതു കയ്യിലെ ബൗളില്‍ നിന്നു കറി കഴിച്ചുകൊണ്ടായിരുന്നു ഇന്ത്യന്‍ സംസ്‌കാരത്തോട് ബഹുമാനം പ്രകടിപ്പിച്ചുകൊണ്ട്. ക്ഷമ ചോദിച്ച് ചാനല്‍ 9 മിട്ടുവിനു ദീര്‍ഘമായ മറുപടിയും നല്‍കി.
ഓസ്‌ട്രേലിയന്‍ ട്രേഡിങ് കമ്മിഷനിലെ ഫിനാന്‍സ് വിഭാഗം തലവന്‍ മനോജ് ഗോപാലന്റെ ഭാര്യയായ മിട്ടു അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെയും സീനിയര്‍ അഭിഭാഷക സുമതി ദണ്ഡപാണിയുടെയും മകളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























