സരിതച്ചൂടില്‍ അരുവിക്കര, സോളാര്‍ വിവാദം കോണ്‍ഗ്രസിന് തിരിച്ചടി, മുതലാക്കാന്‍ സിപിഎമ്മും ബിജെപിയും

അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരം സരിതച്ചൂടിലേക്ക് വഴിമാറുന്നു. സോളാര്‍ക്കസും സരിത വിവാദവും കോണ്‍ഗ്രസിന് തിരിച്ചടിയായപ്പോള്‍ ഇത് മുലെടുത്ത് പരമാവധി വോട്ട് നേടാനുള്ള ശ്രമത്തിലാണ് ബിജെപിയും കോണ്‍ഗ്രസും. എന്നാല്‍ കഴിഞ്ഞ ദിവസം ആദ്യവെടി പൊട്ടിച്ച വിഎസ് അച്യുതനന്ദനും, സരിതയുടെ കഥകള്‍ പറഞ്ഞ് പിസി ജോര്‍ജ്ജും അരുവിക്കരയിലുണ്ട്. സോളാര്‍ വിവാദം വീണ്ടും ഉയര്‍ന്നതോടെ കോണ്‍ഗ്രസ് ക്യാമ്പ് വീണ്ടും മന്ദതയിലായി. എന്നാല്‍ സോളാര്‍കേസ് പറഞ്ഞ് വോട്ട് പിടിക്കുന്ന തിരക്കിലാണ് സിപിഎമ്മും ബിജെപിയും.
കോണ്‍ഗ്രസിനായി സരിത പ്രചരണത്തിന് വരുമെന്ന കളിയാക്കലുമായാണ് വിജയകുമാറിന് വേണ്ടി സിപിഐ(എം) പ്രചരണം തുടങ്ങിയത്. സോളാര്‍ കേസിലെ വിധി അവരും മുന്നില്‍ കണ്ടില്ല. സേളാര്‍ എന്നത് വെറുമൊരു തട്ടിപ്പ് കേസ് അല്ലെന്ന് തെളിഞ്ഞില്ലേ എന്നാണ് കോടതി വിധിയോടെ സിപിഐ(എം) ഉയര്‍ത്തുന്നത്. മുഖ്യമന്ത്രിയെ മാത്രം പൊലീസ് രക്ഷപ്പെടുത്തിയെന്നും വിമര്‍ശനം ഉയര്‍ത്തുന്നു. പുതിയ സാഹചര്യത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ സരിത പുതിയ വെളിപ്പെടുത്തല്‍ നടത്തിയാല്‍ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകുമെന്ന് സിപിഐ(എം) കരുതുന്നു.
സീരിയല്‍ താരങ്ങളെ ഇറക്കിയാണ് ബിജെപിയുടെ പ്രചാരണം. രാജഗോപാലിനു വേണ്ടി വോട്ട് പിടിക്കാന്‍ കൊല്ലം തുളസിയുടെ നേതൃ്വത്തില്‍ സീരിയല്‍ താരങ്ങളെത്തിയിരുന്നു. ഇവരെ കുടുംബയോഗങ്ങളിലെത്തിച്ച് പരമാവധി വോട്ട് നേടാനാവുമന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.സോളാറില്‍ മുഖ്യമന്ത്രിയേയും കുടുംബത്തേയുമാണ് പിസി ജോര്‍ജ് ആക്രമിക്കുന്നത്. കുടുംബത്തെ രക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പിസി ജോര്‍ജ് പറയുന്നത്. എന്നാല്‍ പിസി ജോര്‍ജ്ജിന്റെ കയ്യിലുള്ള വാട്‌സ് ആപ്പ് ദൃശ്യം പുറത്തുവിടുമോ എന്ന ഭയവും കോണ്‍ഗ്രസിനുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് അടി കൊടുക്കാന്‍ പറ്റിയ ആയുധമാണ് സരിതയുടെ വാട്‌സ് ആപ്പ് ദൃശ്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും അറിയാം. അരുവിക്കര തെരഞ്ഞെടുപ്പ് വിജയമുറപ്പാക്കിയ ശേഷം വാട്‌സ് ആപ്പ് ദൃശ്യം പുറത്ത് വിട്ട് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കാനാണ് ഐ ഗ്രൂപ്പ് തന്ത്രം.
സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി എം വിജയകുമാറും ആശ്വാസത്തിലാണ്. സോളാര്‍ തന്നെയാണ് അദ്ദേഹത്തിന്റേയും പ്രചരണ യോഗങ്ങളിലെ മുഖ്യ അജണ്ട. ശബരിനാഥന്‍ സോളാര്‍ തൊടുന്നില്ല. വികസനവും അച്ഛന്റെ ഓര്‍മ്മകളും തന്നെയാണ് കരുത്ത്. ഇത് രണ്ടുമായി ജയിച്ച് കയറാമെന്നാണ് പ്രതീക്ഷ. വികസനവും അഴിമതിയും ഒത്തു തീര്‍പ്പ് രാഷ്ട്രീയവുമായിരുന്നു ബിജെപി നിറച്ചിരുന്നത്. അതിന് കരുത്ത് പകരുന്നതാണ് കോടതിയുടെ വിധി. സോളാറില്‍ നിറയുന്നത് അഴിമതിയും ഒത്തു തീര്‍പ്പ് രാഷ്ട്രീയവുമാണെന്ന് അവര്‍ വാദിക്കുന്നു. അങ്ങനെ രാജഗാപാലും പ്രചരണത്തില്‍ മുന്നേറുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























