തലശ്ശേരിയില്‍ ഇന്ന് ഹര്‍ത്താല്‍

തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് വിശ്വ ഹന്ദു പരിഷത്ത് ഇന്ന്(ശനിയാഴ്ച) തലശ്ശേരിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. കൊട്ടിയൂര്‍ ക്ഷേത്രോത്സവം പ്രമാണിച്ച് വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ക്ഷേത്ര ഭരണസമിതിയിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തെച്ചൊല്ലി സി.പി.എംബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ വെള്ളിയാഴ്ച ക്ഷേത്ര കമ്മിറ്റി ഓഫീസില്‍വെച്ച് സംഘര്‍ഷമുണ്ടായിരുന്നു. അക്രമത്തില്‍ ബി.ജെ.പി മണ്ഡലം പ്രസിഡന്ര് അജേഷിനു പരിക്കേറ്റു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























