കരിപ്പൂര്‍ അക്രമം: പ്രതികളായ ജവാന്മാരുടെ ജാമ്യാപേക്ഷ തളളി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ജവാന്‍ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പ്രതികളായ നാല് ജവാന്മാരുടെ ജാമ്യാപേക്ഷ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തളളി.
അതേസമയം റിമാന്‍ഡില്‍ കഴിയുന്ന അഗ്‌നിശമനസേനാ വിഭാഗത്തിലെ പത്ത് പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ശനിയാഴ്ച വാദം കേള്‍ക്കും.
വിമാനത്താവളത്തില്‍ നാശനഷ്ടം വരുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒമ്പത് പേരെ വിട്ടുനല്‍കാന്‍ സി.ഐ.എസ്.എഫിന് നല്‍കിയ സമയപരിധി ശനിയാഴ്ച അവസാനിക്കും. ഇവരെ വിട്ടുനല്‍കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ ഞായറാഴ്ച ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























