സരിതാ വിവാദം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ താറടിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗം,വിവാദത്തിന് പിന്നില്‍ സ്ഥാനമോഹികളെന്ന് ആരോപണം

അരുവിക്കരയില്‍ താരമാകുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തകര്‍ക്കാന്‍ വീണ്ടും കോണ്‍ഗ്രസിനുള്ളില്‍ ഗൂഢാലോലോചന. ഇതിന്റെ ഭാഗമായിട്ടാണ് സരിതാ വിവാദവും സോളാര്‍ക്കസും വീണ്ടും കുത്തിപ്പൊക്കികൊണ്ട് വന്നത്. ഇതിന് പിന്നില്‍ കോണ്‍ഗ്രസിന് അകത്തും പുറത്തുമുള്ള നേതാക്കന്‍മാരുടെ ഗൂഢാലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അരുവിക്കരയില്‍ താരമാകുന്ന ഉമ്മന്‍ചാണ്ടിയെ ഒതുക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ ശ്രമമുണ്ട്. അരുവിക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെട്ടാല്‍ അതിന് ഉത്തരവാദി ഉമ്മന്‍ചാണ്ടിയെന്ന് വരുത്തി തീര്‍ക്കാനാണ് കോണ്‍ഗ്രസിനുള്ളിലെ ചില നേതാക്കന്‍മാര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഇത്രയം നാള്‍ മങ്ങി നിന്ന സരിതയെ ഉപതെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും ഉയര്‍ത്തി കൊണ്ട് വന്ന് മുഖ്യമന്ത്രിയെ താറടിക്കാനുള്ള ശ്രമം.
സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം അദാനിയെകൊണ്ട് ഏറ്റെടുപ്പിച്ചതോട് കൂടി മുഖ്യമന്ത്രിയുടെ ഇമേജ് പതിന്‍മടങ്ങാണ് വര്‍ദ്ധിച്ചത്. വികസനത്തിനുവേണ്ടി ഏതറ്റവരെയും പോകാന്‍ ഉമ്മന്‍ചാണ്ടിക്ക് മടിയില്ല. ജനങ്ങളുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ട് മുന്നേറുന്ന ഉമ്മന്‍ചാണ്ടിയെ ഈ നിലയക്ക് വിട്ടാന്‍ തങ്ങള്‍ക്ക് ദോഷമാകുമെന്ന് കോണ്‍ഗ്രസിന് അകത്തും പുറത്തുള്ള ശക്തികള്‍ തിരിച്ചറിഞ്ഞതാണ് സരിതാ വിവാദം വീണ്ടും ഉയര്‍ത്തികൊണ്ട് വന്നത്. ഊണും ഉറക്കുവുമില്ലാതെയാണ് മുഖ്യമന്ത്രി അരുവിക്കരയില്‍ ശബരീനാഥനുവേണ്ടി പ്രവര്‍ത്തിക്കുന്നത്.
അരുവിക്കര ഇലക്ഷനില്‍ കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്ന യോഗങ്ങളിലെല്ലാം വന്‍ ജനപങ്കാളിത്തമാണുള്ളത്. എന്നാല്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ ആളുകള്‍ കുറവാണ്. മുഖ്യമന്ത്രി മണ്ഡലത്തില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം നയിച്ച സമയത്ത് പ്രചാരണത്തില്‍ കോണ്‍ഗ്രസ് ഏറെ മുന്നിലെത്തിയിരുന്നു. ഇവിടെ ശബരിനാഥനെ തോല്‍പ്പിക്കാനും കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ശ്രമം നടക്കുന്നുണ്ട്. ശബരിനാഥന്‍ തോറ്റാല്‍ അത് മുഖ്യമന്ത്രിയുടെ തലയില്‍കെട്ടിവെച്ച് നേതൃത്വമാറ്റം ആവശ്യപ്പെടാനും ഐഗ്രൂപ്പിന്റെ ശ്രമമുണ്ട്. ഇത് തിരിച്ചറിഞ്ഞ് മണ്ഡലത്തില്‍ കേന്ദ്രീകരിച്ചള്ള പ്രവര്‍ത്തനമാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നടത്തുന്നത്.
സരിതാ വിവാദത്തിലൂടെ മുഖ്യമന്ത്രിയെ താഴെയിറക്കാമെന്നും ഒരു കൂട്ടര്‍ ചിന്തിക്കുന്നുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയെ മാറ്റി നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് ഐഗ്രൂപ്പിന്റെ ശ്രമം. വിഎം സുധീരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തികാട്ടാനുള്ള ശ്രമവും നടക്കുന്നുണ്ട്. എന്നാല്‍ വികസന നായകന്‍ ഉമ്മന്‍ചാണ്ടിയോടാണ് ഹൈക്കമാന്റിന് പ്രിയം. ഉമ്മന്‍ചാണ്ടിയുടെ ഭരണ മികവുകൊണ്ടാണ് കുറഞ്ഞ സീറ്റിന്റെ ഭൂരിപക്ഷത്തിലും സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തീകരിച്ചത്. ഇത് തകര്‍ക്കാവനുള്ള ഗൂഢ ശ്രമമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന സരിതാ വിവാദം.
അരുവിക്കര ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ ഭരണ വിലയിരുത്തലാകുമെന്ന് ഉമ്മന്‍ചാണ്ടി തന്നെയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ആദ്യമായി പറഞ്ഞത്. അതുകൊണ്ട് തന്നെ ശബരീനാഥനെ വിജയിപ്പിക്കേണ്ടത് ഉമ്മന്‍ചാണ്ടിയുടെ ആവശ്യമാണ്. തന്റെ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പദ്ധതികളാണ് അദ്ദേഹത്തിന് മുല്‍കൂട്ട്. ഇതിനെ തകര്‍ക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടക്കുന്നത്.
സരിതയുമായും സോളാര്‍കേസുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഉയര്‍ന്നു വരുന്ന ആരോപണങ്ങലെല്ലാം രാഷ്ടീയ പ്രേരിതമാണെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. എന്നാല്‍ ഫെനിബാലകൃഷ്ണന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























