ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം, സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം' എന്ന് ജി.സുകുമാരൻ നായർ.

ശബരിമല വിഷയം കത്തിനിന്ന സമയത്ത് 20 20 കളിക്കാനിറങ്ങിയ കോടിയേരി സഖാവ ് പിണറായി സഖാവ് എന്നിവര്‍
ലിയ ആത്മവിശ്വാസത്തോടെ ഓപ്പണര്‍മാരായി ഇറങ്ങി. ക്ലീന്‍ ബൗള്‍ഡ്. ആരാ അമ്പയര്‍ നമ്മുടെ സുകുമാരന്‍ നായര്‍. കയ്യില്‍ സമദൂരമെന്ന മാന്‍ഡ്രേക്ക് വിദ്യയും. ഉടുക്ക് കൊട്ടി പേടിപ്പിക്കല്ലെന്നൊക്കെ പറഞ്ഞ് കളി തൂത്തുവാരുമെന്ന് പറഞ്ഞിറങ്ങിയ ഇടതുപക്ഷം ഒരു തരി കനലില്‍ ഒതുങ്ങി. 19 ഉം ചെന്നിത്തല അണ്ണനും പിള്ളേരും കൊണ്ടുപോയി.
കപ്പടിക്കാന്‍ ഇറങ്ങിയ സുരേന്ദ്ര സ്വാമിയും പിള്ളേരേയുംം ബൗണ്ടറി കടത്തി കേരള ജനത. അന്ന് പൂര്‍ണമായല്ലെങ്കിലും മണി അണ്ണനും പിള്ളേരും ഒരു കളികളിച്ചു. ആ ജൂനിയര്‍ മാന്‍ഡ്രേക്കുമായി വീണ്ടും വന്ന രാഷ്ട്രീയ കൂര്‍മബുദ്ധി അത് വിജയരാഘവന്‍ സഖാവ് മണത്തറിഞ്ഞിരിക്കുന്നു. കാരണം സമദൂരം അവസാനം കൊടുത്ത പണി അതാണല്ലോ.
സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നെന്നാണ് തന്റെ വിശ്വാസമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധം ഉണ്ട്. ഇപ്പോഴും അത് നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറയുമ്പോള്‍ എല്ലാം യുഡിഎഫന്റെ കയ്യില്‍ ഭദ്രം. ലെ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് സമദൂരം എന്ന മുന്‍ നിലപാട് തിരുത്തിക്കൊണ്ട് സുകുമാരന്‍ നായര്‍ പ്രസ്താവന നടത്തിയത്.
അപ്പോള്‍ പിന്നെ സര്‍വേയില്‍ ഞെളിഞ്ഞമര്‍ന്നിരിക്കുന്നവര്‍ക്ക് ഷോക്കടിച്ചപോലെയാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അപ്പോള്‍ പിന്നെ വീണിടം വിജയരാഘവലോകം. ഇപ്പോള്‍ എല്ലാം ബി.ജെ.പിയുടെ തലയില്‍. തിരഞ്ഞെടുപ്പില്‍ മിക്ക മണ്ഡലങ്ങളിലും ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍.
ബിജെപിക്ക് ഇത്തവണ ഒറ്റ സീറ്റ് പോലും കിട്ടില്ലെന്നും വിജയരാഘവന്‍ പ്രതികരിച്ചു. പോയവഴിക്ക് എന്‍എസ്എസ് ജന. സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രതികരണത്തിനേതിരെയും എ വിജയരാഘവന്‍ വിമര്‍ശനമുന്നയിക്കാന്‍ മറന്നിട്ടില്ല എന്നത് പരാജയഭീതിയുടെ സൂചനയായി തന്നെ കാണണം. സമുദായ നേതാവിന്റെ നിലപാടല്ല സമുദായ അംഗങ്ങള്‍ക്ക് ഉള്ളത്. അക്കാര്യം തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തെളിയും. നേരത്തെ തിരഞ്ഞെടുപ്പുകളില്‍ സുകുമാരന്‍ നായര്‍ക്ക് ഇത് വ്യക്തമായതാണ്. സുകുമാരന്‍ നായര്‍ ഒരു രാഷ്ട്രീയ സന്ദേശം കൊടുക്കാനാണ് ശ്രമിച്ചത്.
എല്‍ഡിഎഫിനെ തോല്‍പ്പിക്കുക എന്നതുതന്നെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ സന്ദേശം. പക്ഷെ അദ്ദേഹത്തിന്റെ നിലപാടിന്റെ കൂടെ സമുദായം നില്‍ക്കില്ല എന്നത് ഈ തിരഞ്ഞെടുപ്പ് ബോധ്യപ്പെടുത്തുമെന്നും എ വിജയരാഘവന്‍ പറഞ്ഞു. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് തന്റെ വിശ്വാസമെന്നാണ് കഴിഞ്ഞ ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞത്. സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണം.
വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായി ഉണ്ട്. അതിപ്പോഴും ഉണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. അതായത് യുഡിഎഫ് വരും എല്ലാം ശരിയാകും.
https://www.facebook.com/Malayalivartha