മോദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച

പ്രധാനമന്ത്രിയ്ക്കായൊരുക്കിയ സുരക്ഷ സംവിധാനത്തിൽ വീഴ്ച. പാലക്കാട് കോട്ടമൈതാനത്തെ വേദിയിലാണ് സുരക്ഷ വീഴ്ച സംഭവിച്ചിരിക്കുന്നത്. വേദിയിലെ ആംപ്ലിഫയറിൽ നിന്ന് പുക ഉയർന്നു. ഉടന്‍ ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിച്ചു. ഓവർലോഡാണ് പുക ഉയരാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് സുരക്ഷാ വീഴ്ചയെന്നാണ് ആക്ഷേപം. അതേസമയം തിരഞ്ഞെടുപ്പ് ആവേശത്തിലാണ് കേരളം.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആക്കം കൂട്ടാൻ വേണ്ടിയാണ് പ്രധാനമന്ത്രി ഇത്തവണ കേരളത്തിലെത്തിയിരിക്കുന്നതും. പാലക്കാട് കോട്ടമൈതാനത്തെ എൻഡിഎ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ പങ്കെടുത്ത് പരിപാടികൾക്ക് തുടക്കമാകും. തുടര്‍ന്ന് തൃശൂരിലേക്ക് . വൈകിട്ട് തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും.
തൃശൂർ ജില്ലയിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി തൃശൂർ കോര്‍പറേഷന്‍ പരിധിയിലെ എയര്‍ സ്‌പേയ്‌സില്‍ പ്രൈവറ്റ് ഹെലികോപ്റ്റര്‍, ഡ്രോണ്‍, ഹാംഗ് ഗ്ലൈഡറുകള്‍ എന്നിവയുടെ ഉപയോഗം ഇന്ന് (മാര്‍ച്ച് 29) ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെ നിരോധിച്ചു കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
https://www.facebook.com/Malayalivartha

























