Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...

28 MARCH 2026 04:48 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ രാഷ്ട്രീയ ജീവിതത്തെയും സമീപകാല സംഭവവികാസങ്ങളെയും വിശകലനം ചെയ്തുകൊണ്ട് മുൻ ടൂറിസം ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് പങ്കുവെച്ച നിരീക്ഷണങ്ങൾ ചർച്ചയാകുന്നു. ഭരണരംഗത്ത് എത്തുന്ന പുതുമുഖങ്ങൾ എങ്ങനെയാകരുത് എന്നതിനും, ഒരു യുവനേതാവിനെ വളർത്തിയെടുക്കുന്നതിൽ പാർട്ടി പരാജയപ്പെടുന്നതിനും ഉദാഹരണമാണ് ആര്യയുടെ രാഷ്ട്രീയ ജീവിതമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സജീവ രാഷ്ട്രീയത്തിന് വേണ്ട പക്വതയും ജനങ്ങളോടുള്ള വിനയവും ആർജ്ജിക്കുന്നതിൽ വന്ന വീഴ്ചയാണ് ആര്യയ്ക്ക് തിരിച്ചടിയായതെന്ന് അദ്ദേഹം തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ രാഷ്ട്രീയ ജീവിതത്തെയും സമീപകാല സംഭവവികാസങ്ങളെയും വിശകലനം ചെയ്തുകൊണ്ട് മുൻ ടൂറിസം ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് പങ്കുവെച്ച നിരീക്ഷണങ്ങൾ ചർച്ചയാകുന്നു. ഭരണരംഗത്ത് എത്തുന്ന പുതുമുഖങ്ങൾ എങ്ങനെയാകരുത് എന്നതിനും, ഒരു യുവനേതാവിനെ വളർത്തിയെടുക്കുന്നതിൽ പാർട്ടി പരാജയപ്പെടുന്നതിനും ഉദാഹരണമാണ് ആര്യയുടെ രാഷ്ട്രീയ ജീവിതമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സജീവ രാഷ്ട്രീയത്തിന് വേണ്ട പക്വതയും ജനങ്ങളോടുള്ള വിനയവും ആർജ്ജിക്കുന്നതിൽ വന്ന വീഴ്ചയാണ് ആര്യയ്ക്ക് തിരിച്ചടിയായതെന്ന് അദ്ദേഹം തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.


ആര്യ രാജേന്ദ്രൻ സജീവ രാഷ്ട്രീയത്തിലെ പുതുമുഖക്കാർക്ക് ഒരു പാഠമാണ്.
അത്തരം ഭരണ സ്ഥാനങ്ങളിൽ എത്തുന്നവർ എങ്ങനെ ആകരുത് എന്നതിന്റെ പാഠം !
ഇപ്പോൾ ഇത് എഴുതാൻ കാരണം നിയമസഭ തെരഞ്ഞെടുപ്പിലും ആര്യയ്ക്ക് പാർട്ടി വലിയ റോൾ നൽകിയില്ല എന്ന വാർത്തയാണ് .
ഇന്നലെ തിരുവനന്തപുരത്ത് പൂജപ്പുരയിലെ പാർട്ടി പൊതുയോഗത്തിൽ കേവലം ഒരു കാഴ്ചക്കാരിയുടെ റോളിൽ ആര്യ ഒതുങ്ങുകയായിരുന്നു എന്നാണ് വാർത്ത.
ഒരു കസേരയിൽ പോലും ഇരിക്കാതെ ഒരു ഭാഗത്ത് ഒതുങ്ങി നിന്ന ആര്യ, ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ സ്റ്റേജിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് മടങ്ങുകയും ചെയ്തു
എന്നും വാർത്തയിലുണ്ട്.
കേവല രാഷ്ട്രീയവും സജീവരാഷ്ട്രീയവും രണ്ടാണ് .


പാർട്ടിയുടെ സ്ഥാനമാനങ്ങൾ വഹിക്കുമ്പോഴും പാർട്ടിയിലൂടെ അധികാരസ്ഥാനങ്ങളിൽ എത്തുമ്പോഴും മുഴുനീള രാഷ്ട്രീയ പ്രവർത്തകനായി നിൽക്കുമ്പോഴും നിങ്ങൾ സജീവ രാഷ്ട്രീയത്തിൻ്റെ പ്രതിനിധികളായി മാറുന്നു.
അല്ലാത്ത പക്ഷം നിങ്ങൾ കേവല രാഷ്ട്രീയത്തിൻ്റെ പ്രതിനിധി മാത്രമാണ് .
വിദ്യാർത്ഥി രാഷ്ട്രീയത്തെ ഒരിക്കലും സജീവ രാഷ്ട്രീയമായി കണക്കാക്കാൻ കഴിയില്ല.
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നും മേയർസ്ഥാനത്തേക്ക് പൊടുന്നനേ എത്തുമ്പോൾ
അത് സജീവ രാഷ്ട്രീയത്തിലേക്കുള്ള പെട്ടെന്നുള്ള മാറ്റമാണ്.
അവിടെ പാർട്ടിക്ക് വിധേയയായി നിൽക്കുമ്പോഴും സജീവ രാഷ്ട്രീയം ആവശ്യപ്പെടുന്ന മറ്റുചില ഗുണഗണങ്ങൾ ആർജ്ജിക്കേണ്ടതുണ്ട്.
അതിൽ പ്രധാനമാണ് പാർട്ടിക്കാർ അല്ലാത്ത
ജനങ്ങളോടും ഉള്ള പെരുമാറ്റരീതി.
പിന്നെ നമ്മുടെ മാനറിസങ്ങൾ.
മാനറിസം എന്നത് മികച്ചവസ്ത്രധാരണവും അംഗചലനങ്ങളും മാത്രമാണ് എന്ന് തെറ്റിദ്ധരിക്കണ്ട.
അതിൽ വിനയത്തിന്റെയും എളിമയുടെയും ഭാവത്തിന് വലിയ പ്രാധാന്യമുണ്ട്.
ശബ്ദത്തിന്റെ ടോണിന് വലിയ പ്രാധാന്യമുണ്ട്.
അത് ആർജ്ജിക്കാതെ പോയതും പാർട്ടിയുടെ വിധേയത്വം എന്നത് സമ്പൂർണ്ണ അടിമത്തമായതും
ആര്യയ്ക്ക് വിനയായി.
മേയർസ്ഥാനത്ത് ഇരിക്കുമ്പോഴുള്ള ആര്യയുടെ പാർട്ടി വിധേയത്വം എന്നത് ശരിക്കും പറഞ്ഞാൽ ജില്ലാ നേതൃത്വത്തോടുള്ള വിധേയത്വം ആയിരുന്നു എന്ന് മനസ്സിലാക്കാൻ നിരവധി ഉദാഹരണങ്ങൾ ഉണ്ട്.
ജില്ലാ നേതൃത്വത്തിന് ഒരു എതിർപക്ഷം പലപ്പോഴും ഉള്ളതും അതിൽ ഏതു പക്ഷമാണ് സംസ്ഥാന നേതൃത്വത്തിന് കൂടുതൽ സ്വീകാര്യം എന്നുമൊക്കെ മനസ്സിലാക്കി വിധേയത്വത്തിന്
ശരിയായ നിർവചനം നൽകാൻ ആര്യയ്ക്ക് കഴിഞ്ഞുമില്ല.
അത് മറ്റൊരു രാഷ്ട്രീയമാണ്.
അതിനു കാരണം സജീവ രാഷ്ട്രീയം ആവശ്യപ്പെടുന്ന പക്വതയുടെയും രാഷ്ട്രീയ അനുഭവത്തിന്റയും അഭാവം തന്നെയാണ്.


അത് രണ്ടും ഉള്ള ഒരാൾക്ക് വിനയം എന്നതും
പ്രായോഗിക ബുദ്ധി എന്നതും തനിയേ വന്നു ചേരുന്നതാണ്.
വീഴ്ചകളിൽ ആര്യയെ പിന്തുണയ്ക്കേണ്ടത് പാർട്ടിയുടെ ആവശ്യമായിരുന്നു.
പക്ഷേ ആ പിന്തുണ തനിക്കുള്ള സമ്പൂർണ്ണ പിന്തുണയാണെന്നും, അതു താൻ മേയർ സ്ഥാനത്തു നിന്ന് പോയാലും, അടുത്ത തെരഞ്ഞെടുപ്പിൽ നഗരസഭയിൽ പാർട്ടി തോറ്റാലും തനിക്കുണ്ടായിരിക്കും എന്ന പക്വത ഇല്ലായ്മയിൽ നിന്നുള്ള തെറ്റായ ബോധ്യമാണ് ആര്യയ്ക്ക് വിനയായ മറ്റൊരു ഘടകം .
എംഎൽഎ കൂടിയായ ഭർത്താവിന് കൊടുക്കുന്ന പിന്തുണ എന്തു തെറ്റ് ചെയ്താലും തനിക്കും കിട്ടുമെന്ന തെറ്റിദ്ധാരണ അതിന് ആക്കം കൂട്ടുകയും ചെയ്തു.
ഒടുവിൽ നഗരസഭയിൽ ഭരണം പോയപ്പോൾ എല്ലാ കുറ്റവും ആര്യയുടെ തലയ്ക്കായി .
ആ ഭരണ മാറ്റത്തിന് ഒരു പ്രധാന കാരണം ആര്യയാണ് എന്നല്ലാതെ ആര്യ മാത്രമാണ് എന്നത് ഒരിക്കലും ശരിയല്ല.
അവിടെ പ്രവർത്തിച്ച നിരവധി ഘടകങ്ങൾ വേറെയുമുണ്ട് എന്ന് എല്ലാവർക്കും അറിയാം.
ഇത് എഴുതുമ്പോഴും തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച ധാരാളം പുതുമുഖങ്ങൾ എല്ലാ പാർട്ടികളിലും ഉണ്ട് എന്ന് മാത്രമല്ല ഭരണ സ്ഥാനത്തുമുണ്ട്.
അവർക്ക് മുന്നിൽ ആര്യ ഒരു പാഠം തന്നെയായിരിക്കണം.
നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പോകുന്ന പുതുമുഖങ്ങൾക്കും ആര്യ പാഠമാണ്.
പാഠങ്ങൾ പഠിക്കാൻ അവർക്കൊക്കെ കഴിയട്ടെ.
വീഴ്ചകളും അനുഭവങ്ങളും പാഠങ്ങൾ ആക്കി,
അതിൽ നിന്ന് പുതിയ ഊർജ്ജം ഉൾക്കൊണ്ട്,
സ്വയം നല്ല മാറ്റങ്ങൾക്ക് വിധേയയായി,
കൂടുതൽ മികച്ച പൊതുപ്രവർത്തകയും ഭരണാധികാരിയുമായി മാറാൻ ആര്യയ്ക്ക് ഇനിയും കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.
ഇതോടെ രാഷ്ട്രീയ വനവാസത്തിന് വിധിക്കപ്പെടേണ്ട ആളല്ല ആ കുട്ടി.
അത് ആ പാർട്ടിയും മനസ്സിലാക്കട്ടെ.
സ്വയം തിരുത്തപ്പെടാത്ത തെറ്റുകൾ ചിലരിലെങ്കിലും തിരുത്തിക്കാൻ പാർട്ടികൾക്ക്
ഉത്തരവാദിത്വം ഉണ്ട്.
കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിക്കുന്നവർ പൊള്ളുന്ന കയ്യിനെ അങ്ങനെയങ്ങ് ഉപേക്ഷിക്കരുതല്ലോ !

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (54 minutes ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (1 hour ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (1 hour ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (2 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (2 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (2 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (2 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (2 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (2 hours ago)

IRAN നോവായി കൊച്ചുമകൾ  (4 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (4 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (4 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (4 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (5 hours ago)

Malayali Vartha Recommends