Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും

29 MARCH 2026 06:07 AM IST
മലയാളി വാര്‍ത്ത

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. യേശു ജെറുസലേം ദേവാലയത്തിൽ പ്രവേശിച്ചതിന്റെ ഓർമ്മ പുതുക്കുന്നതാണ് ഓശാന തിരുനാൾ. ദേവാലയത്തിൽ പ്രവേശിക്കാൻ ജെറൂസലേം നഗരത്തിലെത്തിയ യേശുക്രിസ്തുവിനെ ജനം കുരുത്തോലകളും എണ്ണപ്പനയോലയും വീശി സ്വീകരിച്ചതിന്റെ ഓർമ്മ തിരുന്നാളാണ് ഓശാന ഞായർ . 

ക്രൈസ്തവ വിശ്വസികളുടെ കഷ്ടാനുഭവ ആഴ്ചയുടെ ആരംഭം കൂടിയാണ് ഓശാന ഞായർ . ഉയിർപ്പു തിരുന്നാളായ ഈസ്റ്ററിന്റെ വരവറിയിക്കുന്നതാണ് ഓശാന ഞായർ. പെസഹ വ്യാഴം, ദുഃഖവെള്ളി എന്നി ആത്മീയ ദിനങ്ങളിലൂടെ കടന്ന് ഈസ്റ്ററോടെയാണ് വിശ്വാസികൾക്ക് വിശുദ്ധ വാരം പൂർത്തിയാകുന്നത്. ഓശാന ഞായർ ആചരണത്തിന്റെ ഭാഗമായി പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും

പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മുന്നോടിയായി യേശുക്രിസ്തു 40 രാവും 40 പകലും ഉപവാസം അനുഷ്ഠിച്ചതിന്റെ ഓർമയ്ക്ക് വിശ്വാസികൾ അനുഷ്ഠിച്ചു വരുന്ന വലിയ നോമ്പ് ഇതോടെ പൂർത്തിയാകുന്നതാണ്. ഒലീവിൻ ചില്ലകളും പൂക്കളും വീശി ദാവീദിൻ പുത്രന് ഓശാന വിളിച്ച് യഹൂദർ യേശുക്രിസ്തുവിനെ ആനയിച്ചതിന്റെ അനുസ്മരണമാണ് ഞായറാഴ്ച പള്ളികളിൽ നടക്കുന്നത്.രാവിലെ കുരുത്തോല വെഞ്ചരിക്കൽ, പ്രദക്ഷിണം, ദിവ്യബലി എന്നിവ ഉണ്ടായിരിക്കും.

അതേസമയം വൈക്കം ​ക്രൈസ്തവ ദേവാലയങ്ങളിൽ 29ന് ഓശാന ഞായർ ആചരിക്കും. വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള 19 ഇടവക ദേവാലയങ്ങളിൽ ഓശാന ഞായർ വിവിധ ചടങ്ങുകളോടെ നടത്തും. വിശുദ്ധവാര കർമങ്ങളുടെ ഭാഗമായുള്ള കുരുത്തോല വെഞ്ചരിപ്പ്, വിതരണം, പ്രദക്ഷിണം എന്നീ ചടങ്ങുകൾ വിവിധ ദേവാലയങ്ങളിൽ രാവിലെ 6.30ന് തുടങ്ങും. വിശുദ്ധ ഗ്രന്ഥം വായനയ്‌ക്ക് ശേഷം അൾത്താരയിൽ വച്ച് കുരുത്തോലകൾ വെഞ്ചരിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്യും.

ഏപ്രിൽ 2ന് പെസഹ വ്യാഴം ആചരിക്കും. രാവിലെ 6.30ന് ദേവാലയങ്ങളിൽ പെസഹാതിരുകർമങ്ങൾ തുടങ്ങും. അൾത്താരയിൽ പ്രത്യേകം ക്രമീകരിക്കുന്ന ഇരിപ്പിടങ്ങളിൽ കാൽകഴുകൽ ശ്രുശ്രൂഷകൾ നടക്കും. ഏപ്രിൽ 3ന് ദുഃഖവെള്ളി ആചരിക്കും. രാവിലെ 6ന് തിരുകർമങ്ങൾ തുടങ്ങും. വൈകിട്ട് 4ന് വെൽഫയർ സെന്ററിലേക്ക് പരിഹാരപ്രദക്ഷിണം നടത്തും. ഏപ്രിൽ 4ന് ദുഃഖശനി ആചരിക്കും. ഏപ്രിൽ 5ന് ഉയർപ്പ് ഞായറാഴ്ച ആഘോഷിക്കുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (13 minutes ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (36 minutes ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (51 minutes ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (1 hour ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (1 hour ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (1 hour ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (2 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (2 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (2 hours ago)

IRAN നോവായി കൊച്ചുമകൾ  (3 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (3 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (3 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (3 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (4 hours ago)

Malayali Vartha Recommends