Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...


വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...


300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...


പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!

28 MARCH 2026 06:48 PM IST
മലയാളി വാര്‍ത്ത

ഏറെ കൗതുകകരമായ ആമുഖത്തോടെ രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിൻ്റെ ആദ്യ ഗാനമെത്തി. ഒരു എഫ്.എം. റേഡിയോ സ്റ്റുഡിയോയിൽ നിന്നുമാണ് ഈ ഗാനത്തിന് തുടക്കമിട്ടിരിക്കുന്നത്.

എഫ്.എം. റേഡിയോയിലെ അവതാരിക സേതുവിനോടു ചോദിക്കുകയാണ് ആർക്കെങ്കിലും ഡെഡിക്കേറ്റ് ചെയ്യുന്നുണ്ടോ സേതു...? ഉണ്ട്... ഒരു ടീച്ചർക്ക് .. കൊള്ളാല്ലോ സേതു....പേരില്ലേ.. ടീച്ചർക്ക് ....? ഉണ്ട്... കെമിസ്ട്രി ടീച്ചർ ... സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്ക് വേണ്ടി ഈ ഗാനം ഞങ്ങൾ ഡെഡിക്കേറ്റ് ചെയ്യുന്നു. ഇങ്ങനെയാണ് ഈ ഗാനം തുടങ്ങുന്നതിനു മുമ്പുള്ള അവതരണം.

"ഞാൻ ആൽക്കലി എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. രതീഷ് ബാലകൃഷ്ണപ്പൊതുവാളിൻ്റെ വരികൾക്ക് ഡോൺ വിൻസൻ്റ് ഈണ മിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത്. കപിൽ കപിലനും, നേഹ നായരുമാണ്. ഗൃഹാതുര പശ്ചാത്തലത്തിൽ സ്നേഹത്തിനും സൗഹൃദത്തിനുമൊക്കെ ഏറെ പ്രാധാന്യം നൽകിയാണ് ഈ ഗാനം ദൃശ്യവൽക്കരിക്കപ്പെട്ടിരിക്കുന്നത്.

കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, സജിൻ ഗോപു എന്നിവരാണ് ഈ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെട്ട അഭിനേതാക്കൾ. തികച്ചും സന്തോഷകരമായ മുഹൂർത്തങ്ങളാണ് ഈ ഗാനം പ്രേഷകർക്കു കാട്ടിത്തരുന്നത്. ഈ ചിത്രത്തിൻ്റെ കഥയോടു ചേർന്നുനിൽക്കുന്നതാണ് ഈ സന്തോഷ മുഹൂർത്തം എന്ന് അനുമാനിക്കാം.

കനതുകകരമായ അവതരണവും, ദൃശ്യാവിഷ്ക്കാരണവും, ആലാപനവും കൊണ്ട് വൈറലായ ഈ ഗാനം നവമാധ്യങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അടുത്തു തന്നെ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഈ ഗാനരംഗം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

തൻ്റെ ഓരോ ചിത്രങ്ങളും വ്യത്യസ്ഥവും ഏറെ പുതുമ നിറഞ്ഞതുമാണ്. ആ പട്ടികയിൽത്തന്നെ ഈ ചിത്രവും ഇടംപിടിക്കും എന്ന് ഉറപ്പിക്കാം.
വയനാടിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ത്രില്ലർ ജോണറിലുള്ളതായിരുന്നു.

 

വയനാടൻ മലനിരകൾ നിഗൂഢതകൾക്ക് ഏറെ അനുകൂലമായ പ്രദേശമാണ്. നിഗൂഢതയിലേക്കാണോ... സംഘർഷ ഭരിതമാണോയെന്നൊക്കെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയായിരിക്കും ഈ ചിത്രം നൽകുന്നത്.

മികച്ച നടനുള്ള സംസ്ഥാന ഗവണ്മെൻ്റിൻ്റ പുരസ്ക്കാരത്തിന് കുഞ്ചാക്കോ ബോബനെ അർഹനാക്കിയത് രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംഹധാനം ചെയ്ത ന്നാ താൻ കേസ് കൊട് എന്ന ചിത്രമായിരുന്നു. അതിനു ശേഷം രതീഷ് ബാലകൃഷ്ണപ്പൊതുവാളും കുഞ്ചാക്കോ ബോബനും ഒത്തുചേരുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രാധാന്യം ഏറെ വലുതാണ്.

വലിയമുതൽമുടക്കിൽ നൂതനമായ സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസ് & ഉദയാ പിക്ച്ചേർസ്ൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും, കുഞ്ചാക്കോ ബോബനും ചേർന്നു നിർമ്മിക്കുന്നു. മേൽപ്പറഞ്ഞ അഭിനേതാക്കൾക്ക് പുറമേ സുധീഷ്, രാജേഷ് മാധവൻ, ചിദംബരം, ശരണ്യ, ദിവ്യ വിശ്വനാഥ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

ഡോൺ വിൻസൻ്റിൻ്റെതാണ് സംഗീതം, ഛായാഗ്രഹണം - അർജുൻ സേതു, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസേർസ് - സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്, പ്രൊജക്റ്റ് ഹെഡ് - അഖിൽ യശോധരൻ,


ഡിസ്ട്രിബ്യൂഷൻ ഹെഡ് - ബബിൻ ബാബു, ആർട്ട് - ഇന്ദുലാൽ കവീദ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യാം - ഡിസൈൻ- മെൽവി ജെ,
പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, മാജിക്ക് ഫ്രെയിംസ് ആണ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. പി ആർ - വാഴൂർ ജോസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനുശ്രീയുടെ ആത്മഹത്യ നേരിൽ കണ്ട് അമലിന് സമനില തെറ്റി..! എല്ലാം തീരുമാനിച്ചുറപ്പിച്ച് ഇറങ്ങി ഫോണിൽ ആ തെളിവ്..!!  (5 minutes ago)

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡിലേക്ക് ഡോ. ഷംഷീർ വയലിൽ  (6 hours ago)

സാഫിന്‍ റൈസ് കമ്മ്യൂണിറ്റി റണ്‍ : ടെക്നോപാര്‍ക്കില്‍ ഓഗസ്റ്റ് 16 ന്  (6 hours ago)

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്...?  (6 hours ago)

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി  (6 hours ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...  (7 hours ago)

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....  (7 hours ago)

വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...  (7 hours ago)

300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...  (7 hours ago)

അനിയത്തിയോട് എല്ലാം അനുശ്രീ പറഞ്ഞിരുന്നു..!അമലിനും അനുശ്രീക്കും ഇടയിൽ മൂന്നാമതൊരാൾ.? മരിക്കും മുന്നേ ഫോണിൽ...!  (7 hours ago)

പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...  (7 hours ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ  (8 hours ago)

ഫുട്ബോൾ താരവും കസ്റ്റംസ് ഉദ്യോ​ഗസ്ഥനുമായ കെ അസീം കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ മരിച്ചു...  (8 hours ago)

കണ്ണൂർ എ.ഡി.എം ആയിരുന്നു കെ. നവീൻ ബാബുവിന്റെ മകൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായി നിയമനം.. ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് കൈമാറി  (8 hours ago)

Malayali Vartha Recommends