Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇസ്രായേലിൽ രാസ ചോർച്ച.! വിഷം നിറഞ്ഞു..ജനം പുറത്തിറങ്ങരുത്ത്..! ഇറാനെ ചോരതുപ്പിക്കാൻ മൊസാദ് മരണച്ചുഴിയിലേക്ക് സ്വാഗതം...!അന്ത്യം

30 MARCH 2026 10:21 AM IST
മലയാളി വാര്‍ത്ത

എസ് ഡി പി ഐ ബന്ധത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും സി പി എം ജനറൽ സെക്രട്ടറി എം എ ബേബിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാവുന്നു. തീവ്രവാദസംഘടനയുമായി യാതൊരു ബന്ധവും പാടില്ലെന്ന ബേബിയുടെ നിലപാടിനെതിരെ പിണറായി രംഗത്തെത്തിയതാണ് ഭിന്നത രൂക്ഷമാക്കിയത്. മരുമകനെ രക്ഷിക്കാൻ വേണ്ടിയുള്ളതാണ് സഖ്യമെന്ന നിലപാടിലാണ് ബേബി.


പാലക്കാട് മങ്കട, വേങ്ങര മണ്ഡലങ്ങളിൽ എൽ. ഡി.എഫ്. സ്ഥാനാർഥിക്ക് എസ്.ഡി.പി.ഐ. പിന്തുണ പ്രഖ്യാപിച്ചതിനെ തള്ളിപ്പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് എടുത്തതാണ് ഭിന്നത രൂക്ഷമാക്കിയത്.ബേപ്പൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ എസ് ഡി പി ഐയുമായി ബന്ധം നിലവിലുണ്ട്.

 


എൽ.ഡി.എഫ്. മലപ്പുറം ഉൾപ്പെടെ പലയിടത്തും സ്വതന്ത്രരെ നിർത്താറുണ്ടന്നും അത് മുസ്‌ലിം ലീഗിന് വലിയ പ്രയാസം സൃഷ്ടിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു. അതിൽ വിഷമമുള്ളവരുണ്ടാകും. അത്തരം കാര്യങ്ങളിൽ തെറ്റായ ചിത്രം ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ രമേശ് ചെന്നിത്തല ഉന്നയിച്ച ഡീൽ ആരോപണം നുണയാണെന്നും പിണറായി വിജയൻ പറഞ്ഞു.


മത്സരചിത്രം തെളിഞ്ഞതോടെയാണ്, പ്രചാരണ അജൻഡ സെറ്റ്ചെയ്യുന്ന വിധത്തിലുള്ള കടന്നാക്രമണത്തിലേക്ക് നേതാക്കൾ കടന്നത്. സി.പി.എം.-ബി.ജെ.പി. ഡീൽ ആരോപണമുയർത്തി പ്രതിപക്ഷനേതാവാണ് അതിന് തുടക്കമിട്ടത്. നേരിടാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങി. കോൺഗ്രസിനെ പൊതുവേയും പ്രതിപക്ഷനേതാവിനെ പ്രത്യേകിച്ചും സംഘപരിവാർ ബന്ധത്തിൽ കുരുക്കിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിരോധം. ആ വാഗ്വാദം ഇപ്പോഴും തുടരുന്നുണ്ട്.


സർക്കാരിന്റെ പത്തുവർഷത്തെ വികസന-ക്ഷേമ പദ്ധതികൾ ജനങ്ങളോട് വിവരിച്ച് വിശ്വാസം നേടിയെടുത്തും ജമാഅത്തെ ഇസ്‌ലാമി ബന്ധത്തിൽ യു.ഡി.എഫിനെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തിയുമുള്ള പ്രചാരണ അജൻഡയുമായാണ് എൽ.ഡി.എഫ്. പോരിനിറങ്ങിയത്. പത്തുവർഷത്തെ ഭരണകോട്ടങ്ങളാണ് യു.ഡി.എഫും അവതരിപ്പിക്കാൻ ഉന്നമിട്ടത്. ജമാഅത്തെ ഇസ്‌ലാമി ബന്ധത്തിന്റെ പേരിൽ യു.ഡി.എഫിനെ കുറ്റപ്പെടുത്തിയ എൽ.ഡി.എഫ്, എസ്.ഡി.പി.ഐ., പി.ഡി.പി. ബന്ധമുണ്ടെന്ന ആരോപണം കേൾക്കുന്ന സ്ഥിതിയിലെത്തി.


എസ്‍.ഡി.പി.ഐ ബന്ധം സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായി. എസ്.ഡി.പി.ഐയുടെ തെരഞ്ഞെടുപ്പ് നിലപാട് തന്നോടല്ല, അവരോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (5 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (10 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (13 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (30 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (35 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (39 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (42 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (45 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends