ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....

ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് മരിച്ച നിലയിൽ . രാജാക്കാട് മുൻ പഞ്ചായത്ത് മെമ്പറും കേരള കോൺഗ്രസ് (എം) രാജാക്കാട് മണ്ഡലം പ്രസിഡന്റുമായ ഷാജി ജോസഫ് വയലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന് സമീപത്തെ മോട്ടോർ പുരയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ മോട്ടർ പുരയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
രാജാക്കാട് പൊലീസ് അന്വേഷണം തുടങ്ങി. ജീവനൊടുക്കിയതെന്ന് സംശയം ഉള്ളതായി പൊലീസ്.
s "
https://www.facebook.com/Malayalivartha



























