പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് ദിനം മാത്രം ശേഷിക്കെ പ്രചാരണം കടുക്കുകയാണ്. മുന്നണികളുടെ പ്രചാരണം രണ്ടാം റൗണ്ടിലേക്ക് കടന്നു. വികസന സംവാദത്തിൽ വി ഡി സതീശന് മുഖ്യമന്ത്രിയുടെ മറുപടി എന്തെന്നതിലും രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും.
പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് രാഹുലിൻറെ പര്യടനം. ഇന്നലെ പ്രധാനമന്ത്രി പാലക്കാട് ഉൾപ്പെടെ നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന് രാഹുൽ എന്ത് മറുപടി പറയും എന്നതാണ് ആകാംക്ഷ. പ്രചാരണത്തിന് പ്രിയങ്ക ഗാന്ധിയും ഉടനെത്തുന്നതാണ്.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൊല്ലത്തെത്തും. രാവിലെ പത്തിന് വാർത്താ സമ്മേളനത്തിന് ശേഷം ചവറ നിയോജക മണ്ഡലത്തിലെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും. വൈകുന്നേരം നാലിന് കൊല്ലം മണ്ഡലത്തിലും തുടർന്ന് കൊട്ടാരക്കര, ചടയമംഗലം മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തും.
https://www.facebook.com/Malayalivartha


























