Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!

30 MARCH 2026 11:30 AM IST
മലയാളി വാര്‍ത്ത

ലാൻഡിംഗിന് മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ യാത്രക്കാരന്റെ ശ്രമം. ശനിയാഴ്ച രാത്രി ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്ക് വന്ന ഇൻഡിഗോ 6E-185 വിമാനത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഉത്തർപ്രദേശിലെ മൗ സ്വദേശിയായ മുഹമ്മദ് അദ്‌നാനാണ് വിമാനത്തിൽ പരിഭ്രാന്തി പരത്തിയത്. തന്നെ 'പ്രേതം ബാധിച്ചതാണ്' ഇത്തരം പ്രവൃത്തിക്ക് കാരണമെന്നാണ് ഇയാൾ പിന്നീട് പോലീസിനോട് അവകാശപ്പെട്ടത്.

രാത്രി 8.15-ഓടെ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട വിമാനം യാത്ര ആരംഭിച്ച് 15 മിനിറ്റായപ്പോൾ തന്നെ അദ്‌നാൻ എമർജൻസി വാതിലിൽ തട്ടാൻ ശ്രമിച്ചിരുന്നു. അന്ന് ക്യാബിൻ ക്രൂ ഇടപെട്ട് ഇയാൾക്ക് താക്കീത് നൽകി. എന്നാൽ വിമാനം വാരണാസി വിമാനത്താവളത്തിൽ ഇറങ്ങാൻ 500 അടി മാത്രം ഉയരത്തിൽ നിൽക്കെ രാത്രി 10.20-ഓടെ ഇയാൾ വീണ്ടും എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു.

സ്ഥിതിഗതികൾ വഷളാകുമെന്ന് കണ്ട പൈലറ്റ് ഉടൻ തന്നെ ലാൻഡിംഗ് ഒഴിവാക്കി വിമാനം വീണ്ടും ഉയർത്തി. തുടർന്ന് സുരക്ഷിതമായി 10.35-ഓടെ വിമാനം വാരണാസി ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ അദ്‌നാനെ എയർലൈൻ സുരക്ഷാ ഉദ്യോഗസ്ഥരും സി.ഐ.എസ്.എഫും ചേർന്ന് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിൽ ആദ്യം താൻ എന്തിനാണ് ഇത് ചെയ്തതെന്ന് അറിയില്ലെന്ന് പറഞ്ഞ അദ്‌നാൻ, പിന്നീട് തനിക്ക് പ്രേതബാധയുണ്ടെന്ന് അവകാശപ്പെടുകയായിരുന്നു. ഗോവയിൽ അവധിക്കാലം ആഘോഷിച്ച് മടങ്ങുകയായിരുന്നെന്നും താൻ വലിച്ച ഹാൻഡിൽ എമർജൻസി വാതിലിന്റേതാണെന്ന് അറിയില്ലായിരുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കിയതിന് അദ്‌നാനെതിരെ പോലീസ് കേസെടുത്തു. മൗവിലുള്ള ഇയാളുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആകാശത്തുണ്ടായ അപ്രതീക്ഷിത നീക്കങ്ങളിൽ ഭയചകിതരായ യാത്രക്കാർ സുരക്ഷിതമായി ലാൻഡ് ചെയ്തതോടെയാണ് ആശ്വാസത്തിലായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (1 hour ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (1 hour ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (1 hour ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (2 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (2 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (2 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (2 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (3 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (3 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (3 hours ago)

IRAN നോവായി കൊച്ചുമകൾ  (4 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (4 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (4 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (4 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (5 hours ago)

Malayali Vartha Recommends