ഇന്ത്യൻ പ്രീമിയർ ലീഗ്... ഇന്ന് മുംബൈ x കൊൽക്കത്ത ആവേശപ്പോരാട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ x കൊൽക്കത്ത ആവേശപ്പോരാട്ടം. സൂപ്പർ താരങ്ങൾ നിറഞ്ഞ മുംബൈ ഇന്ത്യൻസ് അഞ്ചു തവണ ചാമ്പ്യൻമാരാണ്.
കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മൂന്നുതവണ ഐപിഎൽ കിരീടം സ്വന്തമാക്കുകയും ചെയ്തു. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക. ഇരുടീമുകളും 35 തവണ ഏറ്റുമുട്ടിയതിൽ മുംബൈ 24 കളി ജയിച്ചു. കൊൽക്കത്ത നേടിയത് 11 കളി.
ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ കഴിഞ്ഞ തവണ പ്ലേഓഫ് കളിച്ചെങ്കിലും നാലാമതായി. മുൻ ക്യാപ്‌റ്റൻ രോഹിത് ശർമ 38–ാം വയസ്സിലും ബാറ്റെടുക്കുന്നതാണ് സവിശേഷത.
ഇന്ത്യൻ ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ് തിലക് വർമ, ക്വിന്റൺ ഡി കോക്ക്, റ്യാൻ റിക്കിൾടൺ, ഷെർഫാനെ റൂതർഫോർഡ്, കോർബിൻ ബോഷ് എന്നിവരാണ് പ്രധാന താരങ്ങൾ. ട്രെന്റ്‌ബോൾട്ടും ജസ്‌പ്രീത് ബുമ്രയുമാണ് ബൗളർമാർ. ന്യൂസിലൻഡ് ക്യാപ്‌റ്റൻ മിച്ചെൽ സാന്റ്‌നെറും ഇംഗ്ലണ്ടിന്റെ വിൽജാക്‌സും ആദ്യ കളിക്കില്ല. അജിൻക്യ രഹാനെയാണ് കൊൽക്കത്ത ക്യാപ്‌റ്റൻ. ട്വന്റി20 ലോകകപ്പിൽ ന്യൂസിലൻഡിനെ ഫൈനലിലെത്തിച്ച കിവീസ് ഓപ്പണർമാരായ ഫിൻ അലെനും ടിം സീഫെർട്ടും ഓൾറൗണ്ടർ രചിൻ രവീന്ദ്രയും ടീമിലുണ്ട്.
റോവ്‌മാൻ പവലും റിങ്കുസിങും കളിയുടെ ഗതി മാറ്റാനായി കഴിവുള്ളവരാണ്. രാഹുൽ ത്രിപാഠി, അങ്ക്‌ക്രിഷ് രഘുവംശി, കാമറൂൺ ഗ്രീൻ, സുനിൽ നരെയ്‌ൻ എന്നിവരുണ്ട്.
https://www.facebook.com/Malayalivartha


























