ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം

ഡോളറിനെതിരെ രൂപയ്ക്ക് വന്‍മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റമാണ് രൂപ കാഴ്ചവെച്ചത്. 93.59ലേക്കാണ് രൂപ തിരിച്ചുകയറിയത്. റെക്കോര്‍ഡ് താഴ്ചയായ 94.85ല്‍ നിന്ന് 1.3 ശതമാനത്തിന്റെ മുന്നേറ്റമാണ് രൂപ കാഴ്ചവെച്ചത്.
വെള്ളിയാഴ്ച രൂപ 89 പൈസയുടെ നഷ്ടമാണ് നേരിട്ടത്. ഓണ്‍ഷോര്‍ ഡെലിവറി മാര്‍ക്കറ്റില്‍ ബാങ്കുകളുടെ നെറ്റ് ഓപ്പണ്‍ പൊസിഷന്‍ 10 കോടി ഡോളറായി റിസര്‍വ് ബാങ്ക് കുറച്ചതിന് പിന്നാലെയാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഊഹക്കച്ചവടം തടഞ്ഞ് രൂപയ്ക്ക് സ്ഥിരത കൈവരിക്കാന്‍ വേണ്ടിയാണ് റിസര്‍വ് ബാങ്ക് ഇടപെടല്‍ നടത്തിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha



























