Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

മുഖ്യമന്ത്രിയുടെ പ്രതികരണത്തിലുണ്ടോ തുടർ ഭരണത്തിനുള്ള ആത്മവിശ്വാസം? ബൂത്ത് തലത്തിലെ വിവരം ശേഖരിച്ച ശേഷം പാർട്ടികളിൽ ആശങ്കയും പ്രതീക്ഷകളും കൂടുന്നു

07 APRIL 2021 04:21 PM IST
മലയാളി വാര്‍ത്ത

വോട്ടെടുപ്പ് പൂർത്തിയായപ്പോൾ പോളിംഗ് ശതമാനം നിസ്സംഗഭാവം പ്രകടമാക്കി നിൽക്കുന്നതിൽ ഒരേസമയം ആശങ്കകളും പ്രതീക്ഷകളുമായി മുന്നണികൾ. തപാൽവോട്ടു കണക്കുകളടക്കം എത്തുമ്പോൾ പോളിംഗ് ശതമാനം

കഴിഞ്ഞ തവണത്തെ 77ന് മുകളിലേക്കെത്തുമെന്ന കണക്കുകൂട്ടലാണിപ്പോഴുള്ളതെങ്കിലും നിലവിൽ ശതമാനം കുറഞ്ഞു നിൽക്കുന്നതാണ് മുന്നണികളെ കുഴയ്ക്കുന്നത്.

 

 

യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളായി കണക്കാക്കുന്ന മേഖലകളിലടക്കം പോളിംഗ് ശതമാനം ഉയരാത്തത് ഭരണവിരുദ്ധ വികാരമില്ലെന്നതിന് തെളിവായി ഇടതുപക്ഷം ആശ്വസിക്കുകയാണ്. എന്നാൽ, ചില കണക്കുകൂട്ടിയ ഇടങ്ങളിലൊക്കെ പോളിംഗ് ആവേശം പ്രകടമായതാകട്ടെ സർക്കാരിന്റെ ക്ഷേമ, വികസന പ്രവർത്തനങ്ങളെ ജനം ഏറ്റെടുത്തതിന് തെളിവായും ചൂണ്ടിക്കാട്ടുന്നു.

വോട്ടെടുപ്പ് തീർന്നപ്പോഴത്തെ കണക്കിൽ 95 വരെ സീറ്റെങ്കിലും നേടി മുന്നിലെത്തുമെന്ന പ്രതീക്ഷയാണ് നേതാക്കളുടേത്. മുഖ്യമന്ത്രിയുടെ രാത്രിയിലിറങ്ങിയ പ്രതികരണത്തിലും തികഞ്ഞ ആത്മവിശ്വാസം പ്രകടമാണ്.

 

 

 

 

 

 

 

 

 

 

എന്നാൽ, ഇടതുശക്തി കേന്ദ്രങ്ങളിലടക്കം വോട്ടുനില ഉയരാതിരുന്നത് സർക്കാരിനെതിരായ വികാരങ്ങളുടെ പ്രതിഫലനമായാണ് യു.ഡി.എഫ് വിലയിരുത്തുന്നത്. മത ന്യൂനപക്ഷങ്ങളുടെ ശക്തി കേന്ദ്രങ്ങളിലടക്കം യു.ഡി.എഫിന് കാര്യമായ പിന്തുണ കിട്ടിയിട്ടുണ്ടെന്നവർ വിശ്വസിക്കുന്നു.

തീര മേഖലയിലും സമാന സാഹചര്യമാണ് പ്രതീക്ഷ. സർക്കാരിന്റെ ക്ഷേമ, വികസന അവകാശവാദങ്ങൾ ജനങ്ങൾ ഏറ്റെടുത്തെങ്കിലും പോളിംഗ് ഉയർന്നേനെയെന്ന് ചിന്തിക്കാതില്ല.

 

 

അവസാന മണിക്കൂറുകളിൽ ഉയർന്നുവന്ന ആരോപണവിവാദങ്ങളും ഇരട്ടവോട്ട് പ്രശ്നവും വോട്ടെടുപ്പിൽ പ്രതിഫലിച്ചെന്ന് കണക്കുകൂട്ടുന്ന യു.ഡി.എഫ്, രാഹുൽ പ്രിയങ്ക പ്രചാരണവും തുണയായെന്ന് കണക്കുകൂട്ടുന്നു.

വോട്ടെടുപ്പ് ദിവസത്തെ എൻ.എസ്.എസ് ജനറൽസെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രതികരണവും ഗുണമാകുമെന്ന വിലയിരുത്തലുണ്ട്. ഇതെല്ലാം വച്ച് 80നും 90നുമിടയിൽ സീറ്റ് നേടി വിജയിക്കുമെന്നാണ് പ്രതീക്ഷകൾ.

 

 

 

 

 

 

 

 

 

 

 

നേമം ഉൾപ്പെടെ മൂന്ന് മുതൽ ആറ് വരെ സീറ്റുകളാണ് എൻ.ഡി.എ പ്രതീക്ഷയെങ്കിലും ശക്തമായ ത്രികോണപ്പോരിന്റെ പ്രതീതിയുണർത്തുന്ന പോളിംഗ് ആവേശം ശതമാനക്കണക്കിൽ പ്രകടമാകാത്തത് അവരിലും ആശങ്കയുയർത്തുന്നുണ്ട്.

അതിശക്തമായ ത്രികോണപ്പോരാകുമ്പോൾ അതിന്റെ വീറും വാശിയും വോട്ടെടുപ്പിലും പ്രതിഫലിക്കേണ്ടതാണ്.

 

 

എന്നാൽ, ഒരുതരം നിസ്സംഗഭാവം പല ജില്ലകളിലുംപ്രകടമായതിലാണ് ആശങ്ക. എങ്കിലും മികച്ച പ്രകടനവും പ്രധാനമന്ത്രിയടക്കമുള്ള ദേശീയനേതാക്കളുടെ പ്രചരണവുമെല്ലാം എൻ.ഡി.എക്ക് അനുകൂല സാഹചര്യമൊരുക്കുമെന്ന പ്രതീക്ഷയിലാണവർ.

പോളിംഗ് കണക്കിൽ പ്രതീക്ഷയും ആശങ്കയുമായി മുന്നണികൾ 95 വരെയെന്ന് എൽ.ഡി.എഫ്, 80നും 90നുമിടയ്‌ക്കെന്ന് യു.ഡി.എഫ്, 3 6 വരെയെന്ന് എൻ.ഡി.എ നിസ്സംഗഭാവം പല ജില്ലകളിലും പ്രകടമായതിൽ ആശങ്ക.

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (4 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (5 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (5 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (5 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (5 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (6 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (8 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (8 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (9 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (10 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends