നിയമസഭാ തിരഞ്ഞെടുപ്പില്‍ രഹസ്യാന്വേഷണ വിഭാഗം നടത്തിയ കണക്കെടുപ്പില്‍ ഭരണ തുടര്‍ച്ചക്ക് സാധ്യത കുറഞ്ഞതോടെ രാജ്യസഭയില്‍ ഒഴിവുവരുന്ന മൂന്ന് സീറ്റുകളില്‍ രണ്ട് പേരെ ജയിപ്പിക്കാമെന്ന സി പി എം പ്രതീക്ഷക്ക് മങ്ങല്‍ ?

നിയമസഭാ തിരഞ്ഞെടുപ്പില്‍ രഹസ്യാന്വേഷണ വിഭാഗം നടത്തിയ കണക്കെടുപ്പില്‍ ഭരണ തുടര്‍ച്ചക്ക് സാധ്യത കുറഞ്ഞതോടെ രാജ്യസഭയില്‍ ഒഴിവുവരുന്ന മൂന്ന് സീറ്റുകളില്‍ രണ്ട് പേരെ ജയിപ്പിക്കാമെന്ന സി പി എം പ്രതീക്ഷക്ക് മങ്ങലേറ്റു.
ഇക്കാര്യം ഉന്നയിച്ച് ഹൈക്കോടതി വരെ പോയെങ്കിലും കേസു നടത്തി പണം പോയതല്ലാതെ ഫലം കിട്ടാത്ത സാഹചര്യത്തിലാണ് പാര്‍ട്ടി എത്തിചേര്‍ന്നിരിക്കുന്നത്. ഹൈക്കോടതിയില്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ പ്രയോജനം ഉണ്ടാകുമെന്ന് പ്രതൃക്ഷത്തില്‍ തോന്നുമെങ്കിലും യാതൊരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല.
യഥാര്‍ത്ഥത്തില്‍ തെരഞടുപ്പ് കമ്മീഷന്‍ കോടതിയില്‍ നടത്തിയത് വന്‍ ചതിയാണ്. എന്തു കൊണ്ടാണ് രാജ്യസഭാ തെരഞ്ഞടുപ്പ് മാറ്റിയതെന്ന ചോദ്യത്തിന് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ അംഗങ്ങളുടെ വിരമിക്കലിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. ഇതില്‍ ശ്രദ്ധിക്കേണ്ടത് ഏപ്രില്‍ 21 ന് മുമ്പ് വിജ്ഞാപനം ഇറക്കാം എന്നാണ് പറഞ്ഞിരിക്കുന്നത്.
ഏപ്രില്‍ 21നാണ് മൂന്ന് അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നത്. ഇതിനുമുമ്പ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്നാണ് കമ്മീഷന്‍ ഹൈക്കോടതിക്ക് ഉറപ്പ് നല്‍കിയത്. കമ്മീഷന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി.
രാജ്യസഭാ തെരഞ്ഞടുപ്പ് മാറ്റിവയ്ക്കാനുള്ള കാരണം അറിയിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കി. ഹര്‍ജികള്‍ നാളെ വീണ്ടും പരിഗണിക്കും.
ഏപ്രില്‍ 12ന് നടത്താനിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടിവെച്ചത് എന്തിനാണെന്ന കാര്യത്തില്‍ വ്യക്തത നല്‍കാന്‍ കമ്മീഷന് ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയത്.
അതേസമയം വിജ്ഞാപനം വന്ന് 19 ദിവസങ്ങള്‍ക്ക് ശേഷമേ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുകയുള്ളു. ഏപ്രില്‍ 21ന് തൊട്ടുമുമ്പുള്ള ദിവസമാണ് വിജ്ഞാപനം വരുന്നതെങ്കില്‍ 19 ദിവസം കഴിഞ്ഞ് മാത്രമേ നിയമസഭയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയു.
മേയ് രണ്ടിനാണ് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുക. അതിനാല്‍ നിലവിലെ നിയമസഭാ അംഗങ്ങള്‍ക്ക് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സാധിച്ചേക്കില്ല. ഇക്കാര്യമാണ് സംസ്ഥാന സര്‍ക്കാരും നിയമസഭാ സെക്രട്ടേറിയേറ്റും പ്രധാനമായും കോടതിയില്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ അക്കാര്യം കോടതി പരിഗണിച്ചതേയില്ല. ഏപ്രില്‍ 21 ന് വിജ്ഞാപനം വന്നാല്‍ 19 ദിവസം കഴിയുമ്പോള്‍ ഇപ്പോഴത്തെ നിയമസഭാംഗങ്ങളുടെ കാലം കഴിയും. അതായത് യു ഡി എഫ് അധികാരത്തിലെത്തിയാല്‍ അവര്‍ക്ക് രണ്ട് അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കാം എന്നര്‍ത്ഥം.
നിലവിലെ സാഹചര്യത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുമുന്നണിക്ക് രണ്ട് അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കാന്‍ സാധിക്കും. അതിന്റെ കടയ്ക്കലാണ് ബി.ജെ. പി. കത്തി വച്ചിരിക്കുന്നത്.
രാജ്യസഭയില്‍ സി പി എം അംഗങ്ങള്‍ ജയിച്ചതുകൊണ്ട് തങ്ങള്‍ക്ക് ഒരു പ്രയോജനവും ഇല്ലെന്ന് മനസിലാക്കിയാണ് ബി ജെ പി ഇത്തരത്തില്‍ ഒരു കടും വെട്ടിന് തയ്യാറായത്. ഇടതു മുന്നണി എം.പി. രാജ്യസഭയിലെത്തിയാല്‍ യു പി എയുടെ ഭാഗമാകും. പിന്നെന്തിന് തങ്ങള്‍ സഹായിക്കണമെന്നാണ് ബി ജെ പിയുടെ ചോദ്യം. തെരഞ്ഞടുപ്പ് നീട്ടിവയ്ക്കാനുള്ള തീരുമാനം കമ്മീഷന്‍ എടുത്തപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാത്തതും അതുകൊണ്ടാണ്.
വോട്ടെടുപ്പ് ദിവസം തുടര്‍ ഭരണത്തില്‍ പ്രതീക്ഷയുണ്ടായിരുന്ന ഇടതു മുന്നണിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചത് വിവിധ ബൂത്തുകളില്‍ നിന്ന് കണക്കുകള്‍ ലഭിച്ചതോടെയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഇടതുമുന്നണിക്ക് ആദ്യം പ്രതീക്ഷ നഷ്ടപ്പെട്ടത്. തലസ്ഥാനം കൈവിട്ടാല്‍ ഭരണം പോകുമെന്ന തിരിച്ചറിവ് സി പി എമ്മിനുണ്ട്. മലബാറിലും പ്രതീക്ഷിച്ച ഗുണം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍.
ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് മറിഞ്ഞെന്ന് സി പി എം സംശയിക്കുന്നുണ്ട്. മന്ത്രി ജി. സുധാകരന്‍ അക്കാര്യം പരസ്യമാക്കുകയും ചെയ്തു. ആലപ്പുഴ ജില്ലയെ കുറിച്ചാണ് മന്ത്രി പ്രസ്താവന നടത്തിയതെങ്കിലും കേരളത്തില്‍ എമ്പാടും ഇത് ബാധകമാണെന്ന് ഒരു സി പി എം നേതാവ് പറഞ്ഞു.
സിപിഎം ബിജെ പി ഡീല്‍ എന്ന ബാലശങ്കറിന്റെ പ്രസ്താവനയാണ് ബിജെപി പ്രവര്‍ത്തകരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും പറയപ്പെടുന്നു. ഏതായാലും കടിച്ചതും പിടിച്ചതും പോയി എന്ന അവസ്ഥയിലാണ് സി പി എം.
https://www.facebook.com/Malayalivartha