കെ.എസ്.ആര്‍.ടി.സി.യുടെ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ ഈടാക്കുന്നത് സൂപ്പര്‍ഫാസ്റ്റിനേക്കാള്‍ കൂടിയ നിരക്ക്

കെ.എസ്.ആര്‍.ടി.സി.യുടെ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഈടാക്കുന്നത് സൂപ്പര്‍ഫാസ്റ്റിനേക്കാള്‍ കൂടിയ നിരക്ക്. കോവിഡ് കാലത്ത് വരുത്തിയ ചാര്‍ജിലെ മാറ്റമാണിത്.
ചാര്‍ജ് കുറവു പ്രതീക്ഷിച്ച്, ഫാസ്റ്റ് പാസഞ്ചറില്‍ കയറുന്ന യാത്രക്കാര്‍ക്ക് ഇത് ബുദ്ധിമുട്ടാകുന്നു. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് സൂപ്പര്‍ഫാസ്റ്റിന് 87 രൂപയും ഫാസ്റ്റ്പാസഞ്ചറിന് 84 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സൂപ്പര്‍ഫാസ്റ്റ് നിരക്ക് 69 ആയി കുറച്ചു. എന്നാല്‍ ഈ ദിവസങ്ങളിലും ഫാസ്റ്റ് പാസഞ്ചറുകളില്‍ 84 രൂപയുടെ ടിക്കറ്റെടുക്കണം.
യാത്രക്കാരുടെ എണ്ണവും വരുമാനവും ഉയര്‍ന്നിട്ടും ടിക്കറ്റ് നിരക്ക് കുറയ്ക്കാനും കെ.എസ്.ആര്‍.ടി.സി. തയ്യാറായിട്ടില്ല.
"
https://www.facebook.com/Malayalivartha