ആദ്യം ഒളിച്ചോടിയപ്പോള്‍ ക്ഷമിച്ചു, വീണ്ടും ഒളിച്ചോടിയപ്പോള്‍ സഹിക്കാനായില്ല

അഞ്ച് വര്‍ഷം പ്രണയിച്ചാണ് 13 വര്‍ഷം മുമ്പ് സുനിലും ബിന്ദുവും വിവാഹം കഴിച്ചത്. എന്നാല്‍ ഭാര്യം അഞ്ച് മാസം പരിചയമുള്ള കാമുകനോടൊപ്പം ഒളിച്ചോടി. എന്നാല്‍ ഞാന്‍ അതും സഹിക്കാന്‍ സുനില്‍ തയ്യാറായിരുന്നു. ഒളിച്ചോടിപ്പോയ ഭാര്യയെ കൂട്ടികൊണ്ട് വന്ന് താമസിച്ചു തുടങ്ങിയപ്പോള്‍ വീണ്ടും ഭാര്യ കാമുകനോടൊപ്പം പോയി. കൂടാത്തതിന് കാമുകന്റെ വിവാഹ ബന്ധം വേര്‍പെടുത്തണമെന്ന കാമുകന്റെ ഭീഷണിയും.
അതിനാലാണ് താന്‍ ഭാര്യയുടെ കാമുകനെ കുത്തിയതെന്ന് കോടതിയില്‍ ഭാര്യയെയും കാമുകനേയുംകുത്തിയ കേസിലെ പ്രതിയായ സുനില്‍ പോലീസിനോട് പറഞ്ഞത്. കോടഞ്ചേരി മൈക്കാവ് സ്വദേശിയും നിലമ്പൂര്‍ എരുമമണ്ട താമസക്കാരനുമായ ഓട്ടോെ്രെഡവര്‍ സുനിന്റെ ഭാര്യ ബിന്ദു ഒരുവര്‍ഷത്തോളമായി കാമുകനോടൊപ്പമാണ് താമസിച്ചിരുന്നത്.
സുനിലിനൊപ്പം താമസിച്ച രണ്ട് ആണ്‍കുട്ടികളില്‍ ഇളയ മകനെ ഭാര്യാകാമുകനായ സ്വകാര്യബസ് ജീവനക്കാരന്‍ കോടഞ്ചേരി വെള്ളാപ്പള്ളി വീട്ടില്‍ ജിന്റോ കൂട്ടികൊണ്ടുപോയതാണ് വഴക്കിന് തുടക്കം.മാത്രമല്ല ബിന്ദുവുമായുള്ള വിവാഹമോചനത്തിന് സുനിലിനെ ജിന്റോ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ സുനില്‍ പ്രതികാരദാഹിയായി. മകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സുനില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് ഇടപെട്ടെങ്കിലും ബിന്ദു മകനെ വിട്ടുനല്‍കാന്‍ തയ്യാറായില്ല. ആ നിരാശയിലാണ് സുനില്‍ ഇരുവരെയും വകവരുത്താന്‍ തീരുമാനിച്ചത്.
പ്രണയിച്ച് വിവാഹം കഴിച്ച സുനിലും ബിന്ദുവും മൈക്കാവില്‍ താമസിച്ചു വരികയായിരുന്നു. ഒരു വര്‍ഷം മുമ്പ് ബിന്ദു കുടുംബസുഹൃത്ത് മുഖേന കോടഞ്ചേരിയില്‍ ജിന്റോയുടെ ബന്ധുവിന്റെ ഫാന്‍സി ഷോപ്പില്‍ ജോലിക്ക് പോയിരുന്നു. അവിടെവച്ചാണ് ബിന്ദു ജിന്റോയെ പരിചയപ്പെടുന്നത്. ആ സൗഹൃദം വളര്‍ന്ന് പ്രണയമായി. ഒടുവില്‍ ഇരുവരും ഒളിച്ചോടി. ജിന്റോയില്‍ നിന്ന് ബിന്ദു ഗര്‍ഭിണിയാകുകയും ചെയ്തു. ഗര്‍ഭിണിയായ ബിന്ദുവിനെ ജിന്റോ മര്‍ദ്ദിക്കുന്നുവെന്നറിഞ്ഞ സുനില്‍ ബിന്ദുവിനെ തിരിച്ചുകൂട്ടികൊണ്ടുവന്നു. നാണക്കേട് ഉണ്ടാകാതിരിക്കാന്‍ ഗര്‍ഭം അലസിപ്പിക്കയും ചെയ്തിരുന്നു.
ഭാര്യ ഒളിച്ചോടിയ വിവരം നാട്ടില്‍ പാട്ടായതോടെ ജിന്റോയില്‍ നിന്നും അകന്ന് സൈ്വര്യജീവിതം ആഗ്രഹിച്ച് സുനിലും കുടുംബവും മൈക്കാവിലെ വീടും സ്ഥലവും വിറ്റ് നിലമ്പൂര്‍ എരുമമുണ്ടയിലേക്ക് 15 ദിവസം മുമ്പാണ് താമസം മാറിയത്. കുട്ടികളെ നിലമ്പൂരിലെ താമസസ്ഥലത്തിനടുത്തുള്ള സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടെ രണ്ട് ദിവസം മുമ്പ് ബിന്ദുവിനെ വീണ്ടും കാണാതായി.
കാമുകനില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും ജിന്റോയില്‍ നിന്ന് വീണ്ടും ഗര്‍ഭിണിയായ താന്‍ ഇളയ മകനേയും കൊണ്ട് പോവുകയാണെന്നും ബിന്ദു കത്തെഴുതി വച്ചിരുന്നു. ഒളിച്ചോടിയ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ മകനെ കൊന്നുകളയുമെന്നും ബിന്ദുവുമായുള്ള വിവാഹമോചനത്തിന് തയ്യാറാകണമെന്നും സുനിലിനെ ഫോണില്‍ വിളിച്ച് ജിന്റോ ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവില്‍ വിവാഹമോചനം നടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച കോഴിക്കോട്ട് അഭിഭാഷകനെ കാണാന്‍ വരുമെന്ന് പറഞ്ഞെങ്കിലും സുനില്‍ എത്തിയിരുന്നില്ല. ഇതുകൂടാതെ കോടഞ്ചേരിയിലെ ബിന്ദുവിന്റേയും സുനിലിന്റേയും പേരിലുണ്ടായിരുന്ന വീടിന്റേയും സ്ഥലത്തിന്റേയും രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടി നേരത്തെ പറഞ്ഞപ്രകാരം കോടതിയില്‍ വച്ച് ഒത്തുതീര്‍പ്പാക്കാനും ധാരണയായിരുന്നു.
എന്നാല്‍ ഇളയമകനെ കാണാന്‍ സുനില്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ വ്യാഴാഴ്ച ജിന്റോ ബിന്ദുവിനും സുഹൃത്ത് കാര്‍ത്തികേയനൊപ്പവും ബീച്ചിലേക്ക് മകനേയും കൂട്ടി വന്നു. അവിടെ നിന്നും മകനെ സുഹൃത്ത് കാര്‍ത്തികേയനെ ഏല്‍പ്പിച്ച് മൂവരും കൂടെ കോടതിയില്‍ പോവുകയായിരുന്നു. കോടതിയില്‍ ഓട്ടോയില്‍ ഇറങ്ങിയ ജിന്റോ കാശ് കൊടുക്കുമ്പോള്‍ സുനില്‍ കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് പിന്നില്‍ നിന്ന് കുത്തി വീഴ്ത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























