സഹകരിച്ചാല്‍ നിങ്ങള്‍ക്കും നല്ലത്, ഞങ്ങള്‍ക്കും നല്ലത്... നാളെയും മൂത്രമൊക്കെ ഒഴിക്കേണ്ടതല്ലേ..? തിരിച്ചറിയൽ കാർഡില്ലാതെ വോട്ടു ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥന് ഗുണ്ടകളുടെ ഭീഷണി....തിരഞ്ഞെടുപ്പ് സമയത്ത് പുറത്ത് വന്ന ചില പിന്നാപുറകഥകള്‍ കേട്ട് ഞെട്ടി കേരളം....

തിരഞ്ഞെടുപ്പ് ദിവസം കഴിഞ്ഞു. ആളൊഴിഞ്ഞ പൂരപറമ്പുപോലെയായി കേരളം. ഇനി മെയ് രണ്ടിന് വെടിക്കെട്ടിന് കാണാം എന്ന് പറഞ്ഞ് ചെറിയ വിശ്രമത്തിലാണ് മുന്നണികള്‍. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് പുറത്ത് വന്ന ചില പിന്നാപുറകഥകള്‍ കേട്ടാല്‍ കേരളം ഒന്നു ഞെട്ടും.
പോളിങ്ങ് തലേന്നും പോളിങ് ദിവസവും ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം തിരക്കിന്റെയും സമ്മര്‍ദത്തിന്റെയും കനത്ത ഉത്തരവാദിത്തത്തിന്റെയും ദിവസങ്ങളാണ്. ഒപ്പം ചിലര്‍ക്കെങ്കിലും കൗതുകം സമ്മാനിച്ച ദിനങ്ങളാണെങ്കില്‍ ചിലര്‍ക്ക് ദുരനുഭവത്തിന്റേതും.
ഏതായാലും കണ്ണൂര്‍ പയ്യന്നൂര്‍ മണ്ഡലത്തിലെ ബൂത്തില്‍ നടന്ന സംഭവം കേരളത്തിലെ ചില മാധ്യമങ്ങള്‍ പുറത്ത് കൊണ്ടു വന്നു എന്നത് ആശ്വാസം. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ട് ചെയ്യാനെത്തിയവര്‍ക്കുനേരേ ഫസ്റ്റ് പോളിങ് ഓഫീസര്‍ മുഖം കറുപ്പിച്ചു. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ ഒരു കാരണവശാലും വോട്ട് അനുവദിക്കില്ലെന്നായി അദ്ദേഹം. മൊബൈല്‍ ഫോണിലെടുത്ത തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോ പോരേ എന്നായി വന്നവര്‍. പോരെന്ന് ഉദ്യോഗസ്ഥന്‍. വോട്ട് ചെയ്യാനെത്തിയവര്‍ക്ക് ചുരുക്കത്തില്‍ നിരാശനായി മടങ്ങേണ്ടിവന്നു.
അല്പനേരത്തിനുശേഷം ഉദ്യോഗസ്ഥന്‍ മൂത്രമൊഴിക്കാനായി ശൗചാലയത്തിലേക്ക് നീങ്ങി. തൊട്ടുപിറകെ അതാ മൂന്നുപേര്‍. ഉദ്യോഗസ്ഥന്‍ കാര്യം സാധിക്കുന്നതിനുമുമ്പെ പിറകെയെത്തിയവരുടെ മുന്നറിയിപ്പ്: സഹകരിച്ചാല്‍ നിങ്ങള്‍ക്കും നല്ലത്, ഞങ്ങള്‍ക്കും നല്ലത്. നാളെയും മൂത്രമൊക്കെ ഒഴിക്കേണ്ടതല്ലേ.
ധര്‍മടം മണ്ഡലത്തിലെ ബൂത്തിലാണ മറ്റൊരു സംഭവം. 596 വോട്ടില്‍ നാനൂറെണ്ണവും സമാധാനമായി പോള്‍ചെയ്ത് നില്‍ക്കുന്ന സമയത്താണ് വൈകീട്ട് ആറോടെ ഉദ്യോഗസ്ഥരെത്തേടി ആ വിവരമെത്തുന്നത്. കോവിഡ് ബാധിതരായ മൂന്നുപേര്‍ വോട്ട് ചെയ്യാനെത്തുന്നു! ജീവിതത്തിലാദ്യമായി പി.പി.ഇ. കിറ്റിനുള്ളില്‍ കയറിപ്പറ്റാന്‍ പെട്ട പാട് ഉദ്യോഗസ്ഥര്‍ക്കേ അറിയൂ. സര്‍വസുരക്ഷാ സന്നാഹങ്ങളോടെ നില്‍ക്കുമ്പോഴേക്കും അവര്‍ വന്നു. സാദാ വസ്ത്രമണിഞ്ഞ് വളരെ കൂളായി ഓട്ടോറിക്ഷയില്‍. ഞെട്ടിയത് ഉദ്യോഗസ്ഥരോടൊപ്പം ബൂത്തിലുണ്ടായിരുന്ന മറ്റുള്ളവരും.
കോവിഡ് സുരക്ഷാവസ്ത്രമണിയാതെ വോട്ട് ചെയ്യാനനുവദിക്കില്ലെന്ന് പോളിങ് ഉദ്യോഗസ്ഥര്‍ കര്‍ശന നിലപാടെടുത്തതോടെ സുരക്ഷാ കിറ്റണിഞ്ഞ് വോട്ടിങ് നടന്നു. കോവിഡ് പോസിറ്റീവായ ആള്‍ വൈകീട്ട് ആറേകാലോടെ വോട്ട് ചെയ്യാനെത്തിയത് സുരക്ഷാ കിറ്റ് ധരിക്കാതെ...
ആളുടെ പാര്‍ട്ടിയേതെന്ന് വ്യക്തമായി അറിയാവുന്ന എതിര്‍പാര്‍ട്ടിക്കാരില്‍ പ്രതിഷേധം സടകുടഞ്ഞെണീറ്റു. സുരക്ഷാവേഷമണിയാതെ വോട്ട് ചെയ്യാനാവില്ലെന്നുപറഞ്ഞ് എതിരാളികള്‍ വോട്ടറെ ബലമായി പിടിച്ചുമാറ്റി. ഇവരെല്ലാം ബുധനാഴ്ച കോവിഡ് പരിശോധന നടത്തിയിട്ടുണ്ടാവാനാണ് സാധ്യത. വികാരത്തള്ളിച്ചയില്‍ കോവിഡ് രോഗിയെയാണ് തങ്ങള്‍ പിടിച്ചുമാറ്റന്നതെന്നകാര്യം പലരും മറന്നു എന്നതാണ് കാര്യം.
സാധാരണയായി രണ്ട് ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ കൂടുതല്‍ ബൂത്തുകള്‍ നിലവില്‍വന്നതറിയാതെ പഴയ ബൂത്തിലെ നിരയില്‍ ദീര്‍ഘനേരം കാത്തുനിന്നവരുണ്ട്. ഇവരുടെ സമയത്തോടൊപ്പം മറ്റുള്ളവരുടെ സമയവും പാഴായത് മിച്ചം. ജില്ലയിലെ ശ്രദ്ധാകേന്ദ്രമായ മണ്ഡലത്തിലാണ് സംഭവം.
വൈകീട്ട് നാലോടെ വോട്ട് ചെയ്യാനെത്തിയ വനിതാ വോട്ടറുടെ ശരീരഭാഷയില്‍ സംശയംതോന്നിയ ഉദ്യോഗസ്ഥന്‍ അവരോട് അച്ഛന്റെ പേര് ചോദിച്ചു. ചോദ്യംകേട്ട് വോട്ടര്‍ ആദ്യമൊന്ന് വിരണ്ടു. പിന്നെ വിളിപ്പാടകലെയുള്ള ബൂത്ത് ഏജന്റിനോട് ഉച്ചത്തില്‍ ഒരു ചോദ്യം. ഡാ മോനേ, എന്തായിരുന്നെടാ എന്റെ അച്ഛന്റെ പേര്. ഇത്തവണ ഞെട്ടിയത് ഉദ്യോഗസ്ഥരും ബൂത്തിലുണ്ടായിരുന്ന മറ്റുള്ളവരും...
ഇതിന് തൊട്ടുള്ള മണ്ഡലത്തിലെ ബൂത്തില്‍ കൃത്രിമ വോട്ടര്‍കാര്‍ഡുമായി വോട്ട് ചെയ്യാനെത്തിയവരോട് സംശമുള്ളതിനാല്‍ ഫോട്ടോ എടുക്കണമെന്നായി പ്രിസൈഡിങ് ഓഫീസര്‍. കടുംപിടിത്തംപിടിച്ച ഓഫീസര്‍ക്ക് കിട്ടിയത് തെറിയുടെ അഭിഷേകം. ഉദ്യോഗസ്ഥന് ചങ്കുറപ്പ് അല്പം ജാസ്തിയായതിനാല്‍ ഇത്തരക്കാര്‍ വോട്ട് ചെയ്യാതെ മടങ്ങേണ്ടിവന്നുവെന്നുമാത്രം. എന്താല്ലേ...കേരളം ഉഷാറാണ് ...
https://www.facebook.com/Malayalivartha