വായിൽ തുണിതിരുക്കി കൊലപ്പെടുത്തിയ നിലയിൽ വീട്ടമ്മയെ കണ്ടെത്തി; കട്ടപ്പനയിൽ നടന്നത് മോഷണ ശ്രമമെന്ന് സൂചന

കട്ടപ്പനയിൽ വായിൽ തുണിതിരുകി വീട്ടമ്മയെ കൊലപ്പെടുത്തി. കട്ടപ്പനയിലെ കൊച്ചുതോവാളയില്‍ നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം പുറത്തറിഞ്ഞത്. കൊച്ചുപുരയ്ക്കല്‍ ജോര്‍ജിന്റെ ഭാര്യ ചിന്നമ്മ (65) യാണ് മരണപ്പെട്ടത്.
ഇന്നുപുലർച്ചെ ജോർജിന്റെ കരച്ചിൽ കെട്ടായിരുന്നു നാട്ടുകാർ സംഭവം അറിയുന്നത്. വായിൽ തുണിതിരുകി മരിച്ച നിലയിലാണ് ചിന്നമ്മയെ കണ്ടെത്തിയത്. കൂടാതെ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങളും നഷ്ട്ടപെട്ടിട്ടുണ്ട്.
വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു ഭർത്താവ് ഉറങ്ങി കിടന്നത്. രാവിലെ താഴെ എത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കാണുന്നത്. വായില്‍ തുണി തിരുകി കാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. ഇവരുടെ കഴുത്തിലുണ്ടായിരുന്ന മാലയും നഷ്ടമായിട്ടുണ്ട്.
വീട് അകത്ത് നിന്നും പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു ചിന്നമ്മയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി സെന്റ്.
ജോണ്‍സ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി കട്ടപ്പന ഡിവൈഎസ്പി സന്തോഷ് കുമാര്‍ വ്യക്തമാക്കി.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ. വീടിന്റെ പുറകിലെ വാതില്‍ തുറന്ന നിലയിലായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha