സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെതിരെയുള്ള ഇ.ഡിയുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍

ഇ.ഡിയുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ല. ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെതിരെയുള്ള ഇ.ഡിയുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ വ്യക്തമാക്കി .
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരായ ക്രൈംബ്രാഞ്ച് അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണെന്നും, സന്ദീപ് നായരില്‍ നിന്നു ലഭിച്ച മൊഴിയില്‍ ഞെട്ടിക്കുന്ന വസ്തുതകളാണുള്ളതെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കി. മൊഴി പൂര്‍ണമായി വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ മൊഴിയുടെ പകര്‍പ്പ് മുദ്രവച്ച കവറില്‍ നല്‍കാമെന്നും ക്രൈംബ്രാഞ്ച് അറിയിക്കുകയും ചെയ്തു
ഹര്‍ജിയില്‍ പ്രസക്തമല്ലാത്ത രേഖകള്‍ നല്‍കിയതിലൂടെ ഗൂഢലക്ഷ്യങ്ങള്‍ വ്യക്തമാണെന്നും അന്വേഷണത്തിനെതിരായ ഇ.ഡിയുടെ ഹര്‍ജി തള്ളണമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞു.
അന്വേഷണത്തിന്റെ മറവില്‍ കേസുമായി ബന്ധമില്ലാത്തവര്‍ക്ക് എതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ഇ.ഡിക്ക് അധികാരമില്ലെന്നും, ഇ.ഡിക്കെതിരെ കേസ് എടുത്തതില്‍ ക്രൈംബ്രാഞ്ചിന് ഗൂഢ ലക്ഷ്യമില്ലെന്നും ക്രൈംബ്രാഞ്ച് വാദിക്കുകയുണ്ടായി.
സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്നയെ നിർബന്ധിച്ച് മുഖ്യമന്ത്രിയുടെ പേരുപറയിക്കാൻ ഇ.ഡി. ഉദ്യോഗസ്ഥർ ശ്രമിച്ചെന്ന മൊഴി ഏറെ നിർണ്ണായകമായിരുന്നു. ഇ.ഡി. ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥൻ സംസ്ഥാന പോലീസ് മേധാവിയെ ബന്ധപ്പെട്ട് കാര്യങ്ങൾ വിശദമായി ചർച്ചചെയ്തതായും വിവരമുണ്ട്.
രണ്ട് പോലീസുദ്യോഗസ്ഥർ നൽകിയ മൊഴിയിലും സന്ദീപ് കോടതിയിൽ നൽകിയ അപേക്ഷയിലും ഒരു ഇ.ഡി. ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറയുന്നുണ്ട്. എന്നാൽ, ക്രൈംബ്രാഞ്ച് രജിസ്റ്റർചെയ്ത കേസുകളിൽ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ പേര് പറയുന്നില്ല. ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ഉപയോഗിച്ചാണ് കേസ്.
സന്ദീപ് കോടതിയിൽ നൽകിയ അപേക്ഷ പുറത്തുവന്നതിനുപിന്നാലെയാണ് രണ്ടാമത്തെ കേസ്. ആലപ്പുഴയിലെ അഭിഭാഷകൻ പോലീസ് മേധാവിക്ക് പരാതി നൽകുകയും തുടർന്ന് പരാതിക്കാരന്റെ മൊഴിയെടുത്തശേഷം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർചെയ്യുകയുമായിരുന്നു.
സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ എറണാകുളം സെഷൻസ് കോടതിക്ക് നൽകിയ ജാമ്യാപേക്ഷയിൽ, മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ.ഡി. അന്വേഷണസംഘം സമ്മർദം ചെലുത്തിയതായി പരാമർശമുണ്ടായിരുന്നു. സന്ദീപിന്റെ ഇതേ പരാമർശത്തിലാണ് ക്രൈംബ്രാഞ്ച് ഇ.ഡി.ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha