തനിക്ക് നേരേ ബോംബ് എറിഞ്ഞെന്ന് ഇഎംസിസി ഡയറക്ടര്‍... ഇല്ലെന്ന് ആണയിട്ട് പോലീസ്... മാരക ട്വിസ്റ്റുമായി ഷിജു വര്‍ഗീസ്...

സംസ്ഥാനത്തെ പോളിങ് ദിനത്തിൽ തന്‍റെ വാഹനത്തിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞെന്ന ഇഎംസിസി ഡയറക്ടറുടെ പരാതിയിലെ നിജസ്ഥിതി കണ്ടെത്താനാകാതെ നട്ടം തിരിഞ്ഞ് പൊലീസ്. ആക്രമണം നടന്നുവെന്ന ഷിജുവിന്‍റെ പരാതിക്ക് അടിസ്ഥാനമായ തെളിവുകളൊന്നും സംഭവ സ്ഥലത്തു നിന്ന് പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയ ശേഷം ശാസ്ത്രീയ തെളിവുകള്‍ ഉറപ്പാക്കിയുളള തുടര്‍ നടപടികളെ കുറിച്ചാണ് പൊലീസ് ഇപ്പോൾ തീരുമാനിച്ച് വച്ചിരിക്കുന്നത്.
കുണ്ടറ നിയമസഭ മണ്ഡലം പരിധിയില്‍ ഉള്‍പ്പെട്ട കണ്ണനല്ലൂര്‍ കുരീപ്പളളി റോഡില്‍ വച്ച് പോളിങ് ദിവസം പുലര്‍ച്ചെ തന്‍റെ കാറിനു നേരെ മറ്റൊരു കാറില്‍ വന്ന സംഘം പെട്രോള്‍ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജു വര്‍ഗീസ് പൊലീസിൽ നൽകിയ പരാതി. എന്നാല്‍, ഷിജു വര്‍ഗീസ് പറഞ്ഞ സമയത്ത് ഇത്തരത്തിലൊരു വാഹനം കടന്നു പോയതിന്‍റെ സൂചനകളൊന്നും തന്നെ പൊലീസിന് കിട്ടിയിട്ടില്ല.
നാട്ടുകാരില്‍ നിന്ന് ശേഖരിച്ച പ്രാഥമിക വിവരങ്ങളിലും ഈ തരത്തിലൊരു ആക്രമണം നടന്നുവെന്ന തരത്തിലുളള മൊഴികള്‍ ലഭ്യമായിട്ടില്ല. സംഭവം നടന്ന പരിസരം മുഴുവൻ പൊലീസ് അരിച്ചു പറക്കി, എന്നാൽ ആ മേഖലയിലെങ്ങും തന്നെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തതും പൊലീസിന്‍റെ തലവേദന കൂട്ടുന്നതാണ്. മാത്രമല്ല ബോംബേറുണ്ടായിട്ടും കാര്യമായ ഒരു തകരാറും ഷിജു വര്‍ഗീസ് സഞ്ചരിച്ച വാഹനത്തിന് ഉണ്ടായിട്ടില്ല എന്നതും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സിപിഎം പ്രവര്‍ത്തകരാണ് വാഹനം ആക്രമിച്ചതെന്ന സൂചനയുളള മൊഴിയാണ് ഷിജു പൊലീസിന് നല്‍കിയിരിക്കുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് ദിവസം സിപിഎം പ്രവര്‍ത്തകര്‍ ഇത്തരമൊരു ആക്രമണം നടത്തുമോ എന്ന ചോദ്യവും പൊലീസിനു മുന്നിൽ നിലനിൽക്കുന്നുണ്ട്. എന്നാല്‍, ഏറെ വിവാദമായ വിഷയമാണ് എന്നതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രം തുടര്‍ നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് പൊലീസ് സംഘം. അന്തിമ ഫൊറന്‍സിക് റിപ്പോര്‍ട്ടിന് ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍ അതുവരെ പോളിങ് ദിവസത്തിൽ അരങ്ങേറിയ സംഭവത്തിലെ ദുരൂഹതകള്‍ തുടരുമെന്ന് മനസ്സിലാക്കേണ്ടി വരും.
കുണ്ടറയിലെ സ്വതന്ത്രസ്ഥാനാര്‍ഥിയായിട്ടാണ് ഷിജു വര്‍ഗീസ് മത്സരിച്ചത്. ഷിജുവര്‍ഗീസ് പെട്രോള്‍ കൊണ്ടു വന്ന് സ്വയം ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന്റെ കാറില്‍ നിന്ന് പെട്രോള്‍ നിറച്ച കുപ്പി കണ്ടെടുത്തെന്നും ഇയാള്‍ പോലീസ് കസ്റ്റഡിയിലായെന്നുമാണ് മന്ത്രി കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
ബോധപൂര്‍വം അപകടം വരുത്തി ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായി എന്ന് ആരോപിക്കാനുള്ള നീക്കമായിരുന്നു നടന്നതെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ആരോപിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇത് അട്ടിമറിക്കാനുള്ള ഗൂഢാലോചനകള്‍ ആരംഭിച്ചിരുന്നു. കടല്‍ വിദേശകമ്പനികള്‍ തീറെഴുതി എന്ന തരത്തിലുളള പ്രചരണങ്ങള്‍ ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
എന്നാല്‍ മേഴ്സിക്കുട്ടിയമ്മയുടെ വെളിപ്പെടുത്തല്‍ തള്ളി പോലീസ് രംഗത്തെത്തുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പെട്രോള്‍ ബോംബ് ആക്രമണമുണ്ടായെന്ന് പരാതിപ്പെട്ട് ഷിജു വര്‍ഗീസ് പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നും ഇയാള്‍ വാദിയാണെന്നും പോലീസ് വ്യക്തമാക്കുകയുണ്ടായി.
കാറില്‍ നിന്ന് ഒരു കുപ്പി പെട്രോള്‍ ലഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ അതും പോലീസ് തളളിക്കളയുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഷിജു വര്‍ഗീസ് ബോധപൂര്‍വം ശ്രമിച്ചുവെന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ആരോപണം കൂടുതല്‍ ഗൗരവത്തോടെ പൊലീസ് പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha