താന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ മക്കള്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായി; ഡേറ്റുകള്‍ മാറുകയും സിനിമകള്‍ നഷ്ടമാവുകയും ചെയ്തു; ആരോപണവുമായി ബിജെപി സ്ഥാനാർഥി കൃഷ്ണകുമാര്‍

താന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ മക്കള്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായിയെന്ന ആരോപണവുമായി നടന്‍ കൃഷ്ണകുമാര്‍ രംഗത്ത് .
തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. രാഷ്ട്രീയം വ്യക്തമാക്കിയതോടെ സിനിമ രംഗത്ത് മക്കള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞതായാണ് കൃഷ്ണകുമാര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത് .
ഡേറ്റുകള്‍ മാറുകയും സിനിമകള്‍ നഷ്ടമാവുകയും ചെയ്തു. തനിക്ക് മാത്രമല്ല കുടുംബത്തിനും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നുവെന്നും കൃഷ്ണകുമാര്‍ പറയുന്നു.
തിരഞ്ഞെടുപ്പിനിടയില്‍ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി വീണ്ടും അഭിനയത്തിന്റെ തിരക്കുകളിലേക്ക് കടക്കുകയാണെന്നും നടന്‍ പറഞ്ഞു.
തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായാണ് കൃഷ്ണകുമാര്‍ മത്സരത്തിന് ഇറങ്ങിയത്. മെയ് 2 തനിക്ക് അനുകൂലമാകും എന്നാണ് പ്രതീക്ഷയെന്നും കൃഷ്ണകുമാര്‍ പറയുന്നു.
നേരത്തെ തങ്ങളെ സിനിമയില്‍ നിന്നും പുറത്താക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു.
നടന്‍ കൃഷ്ണകുമാറിന് ബി.ജെ.പി. അംഗത്വം തിരുവനന്തപുരത്ത് നടന്ന ചടങ്ങിലായിരുന്നു കിട്ടിയത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയില്‍നിന്നാണ് കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചത്.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് കൃഷ്ണകുമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നഡ്ഡ കേരളത്തിലെത്തിയത്. തിരഞ്ഞെടുപ്പില്‍ കൃഷ്ണകുമാർ മത്സരിച്ചിരുന്നു.
https://www.facebook.com/Malayalivartha