പാറശ്ശാലയില്‍ ഗ്യാസ് സിലിണ്ടറുമായെത്തിയ വാഹനം തീപിടിച്ചു... വാഹനത്തിന്റെ അടിഭാഗത്തുനിന്ന് തീയും പുകയും... 50 ഓളം സിലിണ്ടറുകള്‍ വാഹനത്തില്‍ , നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി

ഗ്യാസ് സിലിണ്ടറുമായെത്തിയ വാഹനത്തിന് തീപിടിച്ചെങ്കിലും നാട്ടുകാരുടെ സമയോചിത ഇടപെടലിലൂടെ വന്‍ദുരന്തം ഒഴിവായി. ബുധനാഴ്ച രാവിലെ 11 ഓടെ കൊറ്റാമം പുതുക്കുളത്തിന് സമീപമാണ് സംഭവം.
സമീപത്തെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ നല്‍കിയശേഷം ജീവനക്കാരന്‍ തിരികെയെത്തിയപ്പോഴാണ് വാഹനത്തിന്റെ അടിഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുകയും വളരെ പെട്ടെന്ന് വാഹനത്തിലുണ്ടായിരുന്ന 50 ഓളം സിലിണ്ടറുകള്‍ നീക്കം ചെയ്യുകയുമായിരുന്നു.
അടുത്ത വീടുകളില്‍നിന്ന് ഹോസ് ഉപയോഗിച്ച് വെള്ളമൊഴിച്ചാണ് തീകെടുത്തിയത്. അതിനിടെ പാറശ്ശാല- നെയ്യാറ്റിന്‍കര അഗ്നിശമനസേനകളില്‍നിന്ന് മൂന്ന് ഫയര്‍ഫോഴ്സ് വാഹനങ്ങളും സ്ഥലത്തെത്തി. വാഹനത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണം.
"
https://www.facebook.com/Malayalivartha