വിമര്‍ശിക്കുന്നവര്‍ യോഗിയെയും മോദിയെയും കാണാറില്ല. പകരം യോഗയും ചായയും മാത്രമേ കാണൂ. ഏതായാലും നിര്‍ണായകമായ പുതിയ നീക്കങ്ങളിലൂടെ എലിയെന്ന് വിളിച്ചവരെ കൊണ്ട് പുലി എന്ന് പറയിപ്പിച്ചിരുക്കുകയാണ് യോഗി

ആഗോള ഭീകരവാദത്തിനെതിരായുള്ള പോരാട്ടത്തിലെ മുന്നണിപോരാളിയാണ് എന്നും ഇന്ത്യ എന്ന് എല്ലാവര്‍ക്കുമറിയാം. അതിപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രേേമാദിയായിലും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥായാലും അതിശക്തമായി നിലപാടുകള്‍ തന്നെയാണ് ഭീകരവാദികള്‍ക്കെതിരയും അധോലോക നായകന്‍മാര്‍ക്കെതിരെയും സ്വീകരിക്കാറുണ്ട്.
പക്ഷെ വിമര്‍ശിക്കുന്നവര്‍ യോഗിയെയും മോദിയെയും കാണാറില്ല. പകരം യോഗയും ചായയും മാത്രമേ കാണൂ. ഏതായാലും നിര്‍ണായകമായ പുതിയ നീക്കങ്ങളിലൂടെ എലിയെന്ന് വിളിച്ചവരെ കൊണ്ട് പുലി എന്ന് പറയിപ്പിച്ചിരുക്കുകയാണ് യോഗി.
അധോലോക നായകന്‍ എന്ന് യു.പി. ആരോപിക്കുന്ന മുഖ്താര്‍ അന്‍സാരി യുപിയിലെ ബാന്ദ ജയിലില്‍ തടവിലാക്കപ്പെട്ടതോടെയാണ് എല്ലാ കണ്ണുകളും യുപിയേയും യോഗിയേയും ഉറ്റുനോക്കുന്നത്. ഇതിനിടെ ബിഎസ്പി എംപി മുക്താറിന്റെ ജീവനില്‍ ആശങ്ക പ്രകടിപ്പിച്ച് സഹോദരനും ബിഎസ്പി എംപിയുമായ അഫ്സല്‍ അന്‍സാരിയും രംഗത്ത് വന്നിട്ടുണ്ട്.
2019ല്‍ തെരഞ്ഞെടുപ്പിനിടെ യോഗി ആദിത്യനാഥിനെ എലി എന്നു വിളിച്ചു കളിയാക്കിയ നേതാവാണ് അഫ്സല്‍ അന്‍സാരി. മുലായം സിംഗ് യോഗി ആദിത്യനാഥിനെ അഞ്ച് ദിവസത്തേക്ക് ജയിലിലേക്ക് അയച്ചു അതിന്റെ പേരില്‍ അദ്ദേഹം ലോക്സഭയില്‍ കരഞ്ഞെന്നും യോഗി വെറും എലിയാണെന്നുമായിരുന്നു അഫ്സലിന്റെ പ്രതികരണം.
അതേ യോഗി മുഖ്യമന്ത്രി ആണെന്നും ഭയമുണ്ടോ എന്നുമുള്ള ചോദ്യത്തിന് ഭരണകൂടം ഏകപക്ഷീയമായി എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ അത് സ്വേച്ഛാധിപതികളുടെ അവസാനത്തിനുള്ള സമയം അടുത്തിരിക്കുന്നു എന്നതിന്റെ തെളിവാണ്.. സ്വേച്ഛാധിപത്യം അവസാനിപ്പിക്കാന്‍ ത്യാഗം ആവശ്യമാണ്. അത്തരമൊരു കാര്യം സംഭവിക്കുകയാണെങ്കില്‍, ഏകാധിപത്യ ഗവണ്‍മെന്റിന്റെ അവസാനത്തിനായി മുക്തറിനെ ബലിയര്‍പ്പിച്ചതായി ഞാന്‍ പരിഗണിക്കുമെന്നായിരുന്നു അഫ്സലിന്റെ മറുപടി.
അതേസമയം, ഉത്തര്‍പ്രദേശിലെ ബാന്ദ ജയിലില്‍ എത്തിച്ച മുക്താര്‍ അന്‍സാരിയെ മറ്റൊരു തടവുകാരനും എത്തിച്ചേരാന്‍ കഴിയാത്ത ബാരക് നമ്പര്‍ 15ലായിരിക്കും പാര്‍പ്പിച്ചിരിക്കുന്നത്. മുക്താര്‍ അന്‍സാരിയെ പഞ്ചാബിലെ രൂപ്നഗര്‍ ജയിലില്‍ നിന്നും ഉത്തര്‍പ്രദേശിലെ ജയിലിലേക്ക് മാറ്റാന്‍ മാര്‍ച്ച് 26ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ഏപ്രില്‍ എട്ടിന് മുമ്പ് പഞ്ചാബിലെ ജയിലില്‍ നിന്നും ഇദ്ദേഹത്തെ മാറ്റണമെന്ന് പഞ്ചാബിലെ ആഭ്യന്തര വകുപ്പ് യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശക്തനായ മാഫിയ തലവനെ കൊണ്ടുവരാന്‍ വന്‍പൊലീസ് സംഘം പോയത്.
2015 മുതല്‍ പഞ്ചാബിലെ രൂപ്നഗര്‍ ജയിലിലായിരുന്നു മുക്താര്‍ അന്‍സാരി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലായിരുന്ന സുപ്രീംകോടതിയുടെ വിധി. മുക്താര്‍ അന്‍സാരിയ്‌ക്കെതിരെ 52 ഓളം ക്രിമിനല്‍ കേസുകളാണ് ഉത്തര്‍പ്രദേശില്‍ നിലനില്‍ക്കുന്നത്.
ഈ കേസുകളില്‍ അന്വേഷണം പുരോഗമിക്കാന്‍ മുക്താര്‍ അന്‍സാരിയെ യുപിയില്‍ എത്തിക്കേണ്ടത് അത്യാവശ്യമായതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. നേരത്തെ സുപ്രീംകോടതിയില്‍ മുക്താര്‍ അന്‍സാരിയുടെ അഭിഭാഷകന്‍ യുപി സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്തിരുന്നു.
ഉത്തര്‍പ്രദേശിലേക്ക് അയയ്ക്കുന്നത് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാകുമെന്ന് അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ യുപി സര്‍ക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ച് മുക്താര്‍ അന്‍സാരിയെ ഉത്തര്‍പ്രദേശിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. ഏതായാലും അതിശക്തവും ചടുലവുമായ നീക്കങ്ങളിലൂടെ എതിരാളികളെ തറപ്പറ്റിക്കുകയാണ് യോഗി ആദിത്യനാഥ്.
https://www.facebook.com/Malayalivartha