ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വി എസ് ശിവകുമാര്‍, മെഡിക്കല്‍ എത്തിക്‌സിന് വിരുദ്ധമായ കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്

ഹൗസ് സര്‍ജ്ജന്മാര്‍ നടത്തുന്ന സമരം അനാവശ്യമാണെന്നും സമരത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. രോഗികളോടുള്ള വെല്ലുവിളിയാണിത്. മെഡിക്കല്‍ എത്തിക്‌സിന് വിരുദ്ധമായ കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നതെന്നും ശിവകുമാര്‍ പറഞ്ഞു. സ്‌റ്റൈപ്പന്‍ഡ് വര്‍ദ്ധന സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്തതാണ്. ഇക്കാര്യത്തില്‍ അടുത്തയാഴ്ച തീരുമാനം എടുക്കാനിരിക്കെയാണ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയതെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























