മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം പ്രവര്‍ത്തകന്‍ പിടിയില്‍

മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കടവത്തൂര്‍ മുക്കില്‍ പീടിക പാറാല്‍ വീട്ടില്‍ മന്‍സൂറിനെ (22) കൊലപ്പെടുത്തിയ കേസില്‍ സി.പി.എം പ്രവര്‍ത്തകനും അയല്‍വാസിയുമായ കെ. ഷിനോസിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
അക്രമി സംഘത്തിനൊപ്പമുണ്ടായിരുന്ന ഷിനോസിനെ അവിടെവച്ചുതന്നെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഷിനോസില്‍ നിന്ന് പ്രതികളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.
രാഷ്ട്രീയ വൈരാഗ്യം കാരണം മന്‍സൂറിനെ കൊലപ്പെടുത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതായി സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ പറഞ്ഞു. 15പേരെ ഉള്‍പ്പെടുത്തി അന്വേഷണസംഘത്തെ വിപുലീകരിക്കും.
ഡിവൈ.എസ്.പി കെ. ഇസ്മയിലാണ് ചുമതല. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ ഒളിവിലാണെന്നും കമ്മിഷണര്‍ പറഞ്ഞു.പ്രതികള്‍ സംസ്ഥാനം വിട്ടേക്കുമെന്ന സൂചനയുള്ളതിനാല്‍ അതിര്‍ത്തികളിലും മറ്റും പരിശോധന കര്‍ശനമാക്കി.
വിലാപ യാത്രയ്ക്കിടെ സി.പി.എം പ്രവര്‍ത്തകരുടെ വീടുകളും ഓഫീസുകളും തീവച്ച സംഭവത്തില്‍ പതിനഞ്ച് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗത്തില്‍ നിന്ന് യു.ഡി.എഫ് നേതാക്കള്‍ ഇറങ്ങിപ്പോയി. പൊലീസിന്റെ നടപടി ഏകപക്ഷീയമെന്ന് ആരോപിച്ചായിരുന്നു ബഹിഷ്‌കരണം. അക്രമം ഉണ്ടായ പെരിങ്ങത്തൂരിലെ പ്രദേശങ്ങള്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിലുള്ള എല്‍.ഡി. എഫ് സംഘം സന്ദര്‍ശിച്ചു.
പെരിങ്ങത്തൂര്‍, കടവത്തൂര്‍, പുല്ലൂക്കര, കല്ലിക്കണ്ടി തുടങ്ങിയ മേഖലകളില്‍ ലോക്കല്‍ പൊലീസിനു പുറമെ അഞ്ച് പ്ലാറ്റൂണ്‍ സായുധ സേനയെയും ഡി.ഐ.ജിയുടെ സ്ട്രൈക്കിംഗ് ഫോഴ്സിനെയും വിന്യസിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ദിനം രാത്രി ഗുരുതരമായി പരിക്കേറ്റ മന്‍സൂര്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. പരിക്കേറ്റ സഹോദരനും ലീഗ് പ്രവര്‍ത്തകനുമായ മൊഹ്‌സിന്‍ അപകടനില തരണംചെയ്തു.
"
https://www.facebook.com/Malayalivartha
























